ജെയ്സൺ | Image Courtesy| https://www.facebook.com/profile.php?id=100068535725211
കൊച്ചി: പ്രമുഖ സിനിമാനിര്‍മാതാവ് ജെയ്സണ്‍ എളംകുളം അന്തരിച്ചു. കൊച്ചി പനമ്പിള്ളി നഗറിലെ ഫ്ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.
രണ്ടുദിവസമായി ഇദ്ദേഹത്തെ കുറിച്ച് വിവരങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. തുടര്‍ന്ന്, ജെയ്സന്റെ വിദേശത്തുള്ള കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടത് അനുസരിച്ച് ഫ്ളാറ്റ് സെക്രട്ടറി മറ്റൊരു താക്കോല്‍ ഉപയോഗിച്ച് ഫ്ളാറ്റ് തുറന്നപ്പോഴാണ് അകത്തെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഹൃദയാഘാതമാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം തുടര്‍ നടപടികള്‍ക്കായി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ശൃംഗാരവേലന്, ഓര്‍മ്മയുണ്ടോ ഈ മുഖം, ജമ്നാപ്യാരി, ലവകുശ തുടങ്ങിയ സിനിമകളുടെ നിര്‍മാതാവ് ജെയ്സണ്‍ ആയിരുന്നു.
Content Highlights: film producer jaison elamkulam passes away
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..