കൊല്ലം: സിനിമാ നിര്‍മാതാവായ കൊല്ലം സ്വദേശി അജയ് കൃഷ്ണനെ (29) വീട്ടില്‍ മരിച്ച  നിലയില്‍ കണ്ടെത്തി. സാമ്പത്തിക ബാധ്യതകളെ തുടര്‍ന്ന് ആത്മഹത്യ ചെയ്തുവെന്നാണ് സൂചന.

ഉണ്ണി മുകുന്ദന്‍, ആസിഫ് അലി, ഹണി റോസ് തുടങ്ങിയവര്‍ പ്രധാനവേഷം കൈകാര്യം ചെയ്യുന്ന അവരുടെ രാവുകള്‍ എന്ന ചിത്രത്തിന്റെ നിര്‍മാതാവാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ് പോസ്റ്റ് പ്രൊഡക്ഷന്‍ പണികള്‍ പുരോഗമിക്കുകയാണ്.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.