പിടികിട്ടാപ്പുള്ളി ഡോ. ഓമനയെ ആസ്പദമാക്കി സിനിമ വരുന്നു


ഡോക്ടർ ഓമന

പിടികിട്ടാപ്പുള്ളി ഡോക്ടര്‍ ഓമന ഈഡന്റെ ജീവിതത്തെ ആസ്പദാക്കി സിനിമ വരുന്നു. നടനും ആക്ടിങ്ങ് ട്രെയ്‌നറുമായ നവജിത് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് ദീപക് വിജയനാണ്. 'പടക്കളം' എന്ന ആക്ടിങ്ങ്-ഗ്രൂമിങ്ങ് ടീമിന്റെ അമരക്കാരന്‍ കൂടിയാണ് നവജിത്. ആറു വര്‍ഷത്തോളമെടുത്താണ് സിനിമയുടെ തിരക്കഥ ഒരുക്കിയതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

മലയാളത്തിലെയും തമിഴിലെയും നിരവധി താരങ്ങളെ അണിനിരത്തിക്കൊണ്ട്, തമിഴ്-മലയാളം ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. തമിഴിലെ മുന്‍നിര താരമാണ് ചിത്രത്തിലെ നായിക. ചിത്രം എല്ലാ അര്‍ത്ഥത്തിലും ഒരു മികച്ച ദൃശ്യാനുഭവമായിരിക്കുമെന്ന് നവജിത് പറയുന്നു.

നവജിത് നാരായണന്‍

അടുത്ത വര്‍ഷം ജനുവരിയോട്കൂടി സിനിമയുടെ ചിത്രീകരണം ആരംഭിക്കും. അണിയറ പ്രവര്‍ത്തകരുടെ വിവരങ്ങളും, ചിത്രത്തിന്റെ പേരും വരുംദിവസങ്ങളില്‍ പ്രഖ്യാപിക്കും.

ഇരുപത് വര്‍ഷമായി ഡോ. ഓമന തമിഴ്‌നാട് പോലീസിന്റെയും ഇന്റര്‍പോളിന്റെയും കണ്ണുവെട്ടിച്ച് കാണാമറയത്ത് കഴിയുകയാണ്. മനുഷ്യമനസാക്ഷിയെ തന്നെ മരവിപ്പിച്ച ആ കൊലപാതകം നടന്നിട്ട് ഇന്ന് ഇരുപത്തിയാറ് വര്‍ഷം പിന്നിടുന്നു. 1996 ജൂലയ് 11-നാണ് തന്റെ സുഹൃത്തായിരുന്ന കണ്ണൂര്‍ സ്വദേശി മുരളീധരനെ ഡോ. ഓമന അരുംകൊല ചെയ്തത്. ഊട്ടി റെയില്‍വേ സ്റ്റേഷന് സമീപമുള്ള ഹോട്ടലില്‍ മുരളീധരനെ കൊലപ്പെടുത്തി കഷണങ്ങളാക്കി സ്യൂട്‌കേസില്‍ നിറച്ച് കാറില്‍ യാത്രചെയ്യവേയാണ് പോലീസിന്റെ പിടിയിലാകുന്നത്. 2001ല്‍ ജാമ്യത്തില്‍ ഇറങ്ങിയശേഷം മുങ്ങി. പിന്നെ ഒരു വിവരവുമില്ല. ലേഡി സുകുമാരക്കുറുപ്പ് എന്ന പേരിലാണ് ഓമന അറിയപ്പെടുന്നത്.

Content Highlights: Doctor omana edadan, Interpol wanted, Film on her< Deepak Vijayan, Navajith Narayanan

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
amazon

2 min

4799 രൂപയുടെ ഹാന്‍ഡ്ബാഗ് 1047 രൂപയ്ക്ക് വാങ്ങാം; ഹാന്‍ഡ്ബാഗുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Aug 9, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


swapna suresh

2 min

നിരോധിത സാറ്റലൈറ്റ് ഫോണുമായി കേരളത്തിലെത്തിയ യുഎഇ പൗരനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു- സ്വപ്‌ന 

Aug 8, 2022

Most Commented