ഗുരുവായൂര്‍: ഗുരുവായൂര്‍ സ്വദേശി വിജീഷ് മണിയുടെ 'നേതാജി' എന്ന ചിത്രം ഇന്ത്യന്‍ പനോരമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യന്‍ പനോരമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 26 ചിത്രങ്ങളിലാണ് വിജീഷ് മണിയുടെ നേതാജിയും ഇടംപിടിച്ചത്.

അട്ടപ്പാടിയിലെ ആദിവാസി സമൂഹത്തിന്റെ ഭാഷയായ 'ഇരുള'യിലിറങ്ങുന്ന ആദ്യ സിനിമ എന്ന നിലയില്‍ ഈ ചിത്രം നേരത്തെ ഗിന്നസ് ബുക്കില്‍ ഇടംനേടിയിരുന്നു. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജീവിതത്തിലെ കാണാപ്പുറങ്ങള്‍ പ്രമേയമായി വരുന്ന സിനിമയിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് ചലച്ചിത്രനിര്‍മാതാവും പ്രമുഖ വ്യവസായിയുമായ ഗോകുലം ഗോപാലനാണ്.

വിജീഷ് മണി സംവിധാനം ചെയ്ത വിശ്വഗുരു എന്ന ചിത്രം ചുരുങ്ങിയ സമയം കൊണ്ട് പൂര്‍ത്തിയാക്കിയ ചിത്രം എന്ന നിലയ്ക്ക് ലോക റെക്കോര്‍ഡ് നേടിയിട്ടുണ്ട്.

Content Highlights: film nethaji of vijeesh mani selected in indian panorama