സിനിമയില്‍ മദ്യപാന-പുകവലി രംഗങ്ങള്‍ വേണ്ടെന്ന ശുപാര്‍ശ, പമ്പരവിഡ്ഢിത്തമെന്ന് മുരളി ഗോപി


ഇത്തരം വിഡ്ഢിത്തങ്ങള്‍ക്കെതിരെ പൊരുതിയില്ലെങ്കില്‍ ഇതിനും ''വലിയ വില കൊടുക്കേണ്ടി വരും''.' മുരളി ഗോപി കുറിച്ചു.

സിനിമകളില്‍ നിന്നും മദ്യപാന-പുകവലി രംഗങ്ങള്‍ ഒഴിവാക്കണമെന്ന ആവശ്യവുമായി നിയമസഭാസമിതി രംഗത്തു വന്ന വാര്‍ത്തയ്ക്ക് പ്രതികരണമറിയിച്ച് സിനിമാലോകം. പമ്പര വിഡ്ഢിത്തമാണിതെന്നും ജനാധിപത്യമൂല്യങ്ങളെക്കുറിച്ച് അറിവില്ലാത്തതിനാലാണ് ബഹുപാര്‍ട്ടി പ്രാതിനിധ്യമുള്ള ഒരു നിയമസഭാസമിതി വിഷയത്തില്‍ ചുക്കാന്‍ പിടിക്കുന്നതെന്നും നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി പ്രതികരിച്ചു. ഫെയ്‌സ്ബുക്കിലൂടെയാണ് പ്രമുഖ നടന്‍മാരും സംവിധായകരും പ്രതികരണങ്ങളറിയിച്ചിരിക്കുന്നത്.

'കലാസൃഷ്ടിയുടെ സ്വതന്ത്ര പ്രക്രിയകളെ ചങ്ങലയ്ക്കിടുന്ന ഇത്തരം നീക്കങ്ങള്‍ പമ്പര വിഡ്ഢിത്തത്തില്‍ നിന്ന് പിറക്കുന്നതാണ് എന്ന് വിശ്വസിക്കാന്‍ എളുപ്പമാണ്. പക്ഷെ ഇതിനെ, ഇവിടെ വച്ച്, ഇപ്പോള്‍ നേരിട്ടില്ലെങ്കില്‍ വളരെ വലിയ അവകാശ ധ്വംസനങ്ങളിലേക്ക് അത് നയിക്കപ്പെടും എന്ന കാര്യത്തില്‍ തര്‍ക്കമേ വേണ്ട, പ്രത്യേകിച്ചും ബഹുപാര്‍ട്ടി പ്രാതിനിധ്യം ഉള്ള ഒരു നിയമസഭാ സമിതി ഇതിന്റെ ചുക്കാന്‍ പിടിക്കുമ്പോള്‍. ഇതില്‍ പ്രകടമാകുന്നത് ജനാധിപത്യമൂല്യങ്ങളെക്കുറിച്ചുള്ള ശുദ്ധ അറിവില്ലായ്മയാണ്. ഇത്തരം വിഡ്ഢിത്തങ്ങള്‍ക്കെതിരേ പൊരുതിയില്ലെങ്കില്‍ ഇതിനും ''വലിയ വില കൊടുക്കേണ്ടി വരും''.' മുരളി ഗോപി കുറിച്ചു.

അതേ സമയം വില്ലന്‍മാരുടെ ക്ഷേമം കൂടി കണക്കിലെടുത്ത് ഇത് എപ്പോഴോ നിരോധിക്കേണ്ടതായിരുന്നുവെന്ന് ഹരീഷ് പേരടി പ്രതികരിച്ചു.

'വില്ലന്‍മാരുടെ ക്ഷേമം കൂടി കണക്കിലെടുത്ത് ഇത് എപ്പഴോ നിരോധിക്കേണ്ടതാണെന്നാണ് ടേക്കുകള്‍ കൂടുമ്പോള്‍ എത്ര കോലയാണ് ഓരോ വില്ലനും കുടിക്കുന്നത്.' ഹരീഷ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

സംവിധായകന്‍ രഞ്ജിത്ത് ശങ്കറും ഇക്കാര്യത്തില്‍ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട.് ഈ ശുപാര്‍ശ ഭംഗിയായിരിക്കുന്നു. ഇതിനൊരു തുടക്കമായി, സര്‍ക്കാരിന് സിഗരറ്റും മദ്യവും വില്‍ക്കുന്നത് നിര്‍ത്തിക്കൂടെ എന്നാണ് സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ പ്രതികരണമറിയിച്ചിരിക്കുന്നത്.

വിഷയത്തില്‍ രൂക്ഷവിമര്‍ശനവുമായാണ് സംവിധായകന്‍ വി സി അഭിലാഷ് രംഗത്തു വന്നിരിക്കുന്നത്. സിനിമ തന്നെ നിരോധിക്കണം എന്നാണ് തന്റെ അഭിപ്രായമെന്ന് ഈ വാര്‍ത്തയോട് പ്രതികരിച്ച് അദ്ദേഹം പറയുന്നു. മിക്കി മൗസ്, ടോം & ജെറി സിനിമകള്‍ക്ക് മാത്രമേ പ്രദര്‍ശനാനുമതി കൊടുക്കാവൂവെന്നും ടി.വിയില്‍ കൊച്ചു ടിവി മാത്രം മതിയെന്നും അഭിലാഷ് വിമര്‍ശിക്കുന്നു.

Content Highlights : Murali Gopy, Hareesh Peradi, V C Abhilash, Ranjith Sankar response

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
One of the Rajasthan Royals owners slapped me 3-4 times after I got a duck Ross Taylor reveals

1 min

ഡക്കായതിന് മൂന്ന് നാല് തവണ മുഖത്തടിച്ചു; ഐപിഎല്‍ ടീം ഉടമയ്‌ക്കെതിരായ വെളിപ്പെടുത്തലുമായി ടെയ്‌ലര്‍

Aug 13, 2022


നരേന്ദ്രമോദി, നിതീഷ് കുമാര്‍

2 min

ചിലത് കാണാനിരിക്കുന്നതേയുള്ളൂവെന്ന് നിതീഷ് കുമാര്‍; മോദിയെ തളര്‍ത്തുമോ 2024?

Aug 12, 2022


priya varghees

1 min

റിസര്‍ച്ച് സ്‌കോര്‍ ഏറ്റവും കുറവ്; പ്രിയ വര്‍ഗീസിന്റെ വിവാദ നിയമനത്തില്‍ നിര്‍ണായക രേഖ പുറത്ത്

Aug 13, 2022

Most Commented