കൊച്ചുപ്രേമൻ | ഫോട്ടോ: മാതൃഭൂമി
അന്തരിച്ച ചലച്ചിത്ര നടന് കൊച്ചു പ്രേമന് കണ്ണീരോടെ വിട നല്കി മലയാള സിനിമാ ലോകം. നടന് മമ്മൂട്ടിയും, സുരേഷ് ഗോപിയും നടന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. സലിം കുമാര്‍, ചെമ്പന്‍ വിനോദ്, ആന്റണി വര്‍ഗ്ഗീസ്, നാദിര്‍ഷാ തുടങ്ങിയവരും ആദരാഞ്ജലികള്‍ നേര്‍ന്നു. പ്രിയ സുഹൃത്തിന് കണ്ണീരോടെ വിട എന്നാണ് സലിം കുമാര്‍ എഴുതിയത്.
ദില്ലിവാല രാജകുമാരൻ, തിളക്കം, കല്യാണരാമൻ, തെങ്കാശിപ്പട്ടണം, പട്ടാഭിഷേകം, ഛോട്ടാമുംബൈ, ലീല, ഓർഡിനറി, മായാമോഹിനി, പാപ്പീ അപ്പച്ചാ, കൊച്ചാൾ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. ജയരാജ് സംവിധാനം ചെയ്ത് 2003-ൽ റിലീസായ തിളക്കത്തിലെ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടു. സിനിമയ്ക്ക് പുറമേ നിരവധി ടെലിവിഷൻ പരമ്പരകളിലും അദ്ദേഹം വേഷമിട്ടു. നടി ഗിരിജാ പ്രേമനാണ് ഭാര്യ. മകൻ -ഹരികൃഷ്ണൻ
Content Highlights: film fraternity show respect in actor kochu premans demise
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..