അവർ ചെയ്തത് ഏത് തരത്തിലുള്ള റീമാസ്റ്ററിങ് ആണെന്നറിയില്ല, 'സ്ഫടികം' 4K ഞങ്ങൾ ചെയ്യുന്നുണ്ട്- ഭദ്രൻ


ആര് ചെയ്തിരിക്കുന്നു എന്ന് അറിയില്ലെന്നും അതേ രൂപത്തിൽ സിനിമ കണ്ടാൽ കൊള്ളാം എന്നുള്ള കമന്റുകൾ തന്നെ തെല്ല് അലോസരപ്പെടുത്താതിരുന്നില്ല എന്നും ഭദ്രൻ കുറിച്ചു.

സംവിധായകൻ ഭദ്രൻ | ഫോട്ടോ: ഇ.വി. രാ​ഗേഷ് | മാതൃഭൂമി

ലയാളസിനിമയിൽ ഭദ്രൻ എന്ന സംവിധായകനെ പ്രേക്ഷകർ അടയാളപ്പെടുത്തിയ ചിത്രമാണ് 'സ്ഫടികം'. മോഹൻലാലും തിലകനും മുഖ്യവേഷങ്ങളിൽ പകർന്നാടിയ ചിത്രം ഇപ്പോഴും സിനിമാപ്രേമികളുടെ ഇഷ്ടചിത്രമാണ്. ചിത്രത്തിലെ ഏഴിമല പൂഞ്ചോല എന്ന ​ഗാനത്തിന്റെ റീമാസ്റ്റേർഡ് പതിപ്പ് യൂട്യൂബിൽ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിക്കൊണ്ടിരിക്കേ ഈ വിഷയത്തിൽ സംവിധായകൻ ഭദ്രൻ പറഞ്ഞ അഭിപ്രായം വാർത്തയിൽ ഇടംപിടിക്കുകയാണ്.

പഴയകാല ​ഗാനങ്ങളും ചിത്രങ്ങളുമെല്ലാം റീമാസ്റ്റർ ചെയ്ത് എത്തിക്കുന്ന മാറ്റിനി നൗ എന്ന യൂട്യൂബ് ചാനലിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. ഇവർ ചെയ്തത് ഏത് തരത്തിലുള്ള റീമാസ്റ്ററിങ് ആണെന്നാണ് ഭദ്രൻ ഫെയ്സ്ബുക്കിലൂടെ ചോദിച്ചത്. ആര് ചെയ്തിരിക്കുന്നു എന്ന് അറിയില്ലെന്നും അതേ രൂപത്തിൽ സിനിമ കണ്ടാൽ കൊള്ളാം എന്നുള്ള കമന്റുകൾ തന്നെ തെല്ല് അലോസരപ്പെടുത്താതിരുന്നില്ല എന്നും ഭദ്രൻ കുറിച്ചു.

താൻ കൂടി ഉൾപ്പെട്ട ജിയോമെട്രിക്സ് ഫിലിം ഹൗസ് എന്ന കമ്പനി 10 മടങ്ങ് ക്വാളിറ്റിയിലും ടെക്നിക്കൽ എക്സലെൻസിയിലും അതിന്റെ ഒറിജിനൽ നെഗറ്റീവിൽ നിന്നുള്ള പെർഫെക്റ്റ് റീമാസ്റ്ററിങ് ചിത്രത്തിന്റെ നിർമാതാവ് R. മോഹനിൽ നിന്ന് വാങ്ങി തിയേറ്ററിൽ എത്തിക്കാനുള്ള അവസാന പണിപ്പുരയിൽ ആണെന്നും ഭദ്രൻ എഴുതി.

അതേസമയം, യൂട്യൂബിൽ തങ്ങൾ അപ് ലോഡ് ചെയ്ത ​റീമാസ്റ്റേർഡ് പതിപ്പിനും സംവിധായകൻ തയ്യാറാക്കുന്ന പുതിയ പതിപ്പും തമ്മിൽ ബന്ധമൊന്നുമില്ല എന്ന് മാറ്റിനി നൗ വ്യക്തമാക്കിയിട്ടുണ്ട്. പാട്ടിന്റെ കമന്റ് ബോക്സിലാണ് ഇക്കാര്യം അവർ പറഞ്ഞിരിക്കുന്നത്. സംവിധായകന്റെ പതിപ്പിന് തന്നെയാണ് കൂടുതൽ ശ്രേഷ്ഠതയെന്നും അവർ പറയുന്നു.

റീമാസ്റ്റേർഡ് പാട്ടിനേക്കുറിച്ചുള്ള യൂ ട്യൂബ് ചാനലിന്റെ വിശദീകരണം | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്

​ഗുഡ്നൈറ്റ് ഫിലിംസിന്റെ ബാനറിൽ ആർ. മോഹൻ നിർമിച്ച് 1995-ൽ പുറത്തുവന്ന ചിത്രമാണ് 'സ്ഫടികം'. മോഹൻലാലിനും തിലകനും പുറമേ നെടുമുടി വേണു, സ്ഫടികം ജോർജ്, ഉർവശി, സിൽക്ക് സ്മിത, കെ.പി.എ.സി. ലളിത, ചിപ്പി, രാജൻ പി. ദേവ് തുടങ്ങിയവരും താരനിരയിലുണ്ടായിരുന്നു. ഭദ്രനും രാജേന്ദ്രബാബുവും ചേർന്നായിരുന്നു തിരക്കഥ.

Content Highlights: film director bhadran about remastered version of sphadikam song, ezhimala poonchola

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented