യുവതികളെ ഉപയോഗിച്ച് അശ്ലീല വീഡിയോ നിർമാണം; സംവിധായകനും സഹസംവിധായികയും അറസ്റ്റിൽ


300-ലേറെ യുവതികളുടെ അശ്ലീലവീഡിയോകളാണ് ഇരുവരും ചേർന്ന് പകർത്തിയത്. 

അശ്ലീല വീഡിയോ നിർമാണത്തിന് അറസ്റ്റിലായ വേൽസിത്തിരൻ

സേലം: സിനിമാ മോഹവുമായെത്തുന്ന യുവതികളെ ഉപയോ​ഗിച്ച് അശ്ലീലവീഡിയോ നിർമിച്ച സംവിധായകനും സഹസംവിധായികയും അറസ്റ്റിൽ. സിനിമാ സംവിധായകൻ സേലം എടപ്പാടി സ്വദേശി വേൽസത്തിരൻ, സഹസംവിധായിക വിരുദുനഗർ രാജപാളയം സ്വദേശിനി ജയജ്യോതി എന്നിവരാണ് അറസ്റ്റിലായത്. തമിഴ്നാട്ടിലെ സേലത്താണ് സംഭവം.

ഇരുമ്പപാളയം സ്വദേശിയായ യുവതി സൂറമം​ഗളം സ്റ്റേഷനിൽ നൽകിയ പരാതിയിലാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്. 300-ലേറെ യുവതികളുടെ അശ്ലീലവീഡിയോകളാണ് ഇരുവരും ചേർന്ന് പകർത്തിയത്.

സഹനടിമാരെ ആവശ്യമുണ്ടന്ന സമൂഹമാധ്യമങ്ങളിലെ പരസ്യം കണ്ടാണ് പരാതിക്കാരിയായ യുവതി സേലം ട്രാഫിക് സർക്കിളിലെ സ്റ്റുഡിയോയിലെത്തുന്നത്. പുതിയ സിനിമ തുടങ്ങുന്നതു വരെ ഓഫിസ് ജോലി നൽകാമെന്നു സംവിധായകൻ വാഗ്ദാനം നൽകി. മൂന്നുമാസം ജോലി ചെയ്തെങ്കിലും ശമ്പളം ലഭിച്ചില്ല. തുടർന്നു കഴിഞ്ഞ ദിവസം ഇവരുടെ സ്റ്റുഡിയോ ഫ്ലോറിലെത്തിയപ്പോഴാണു അശ്ലീല ചിത്ര നിർമാണമാണ് അവിടെ നടക്കുന്നതെന്നു യുവതിക്ക് മനസിലായത്. ഇതോടെയാണ് അവർ പോലീസിൽ പരാതിപ്പെടുന്നത്.

പൊലീസ് നടത്തിയ റെയ്ഡിൽ ഹാർഡ് ഡിസ്കുകളും ലാപ്ടോപ്പും സിനിമാ ചിത്രീകരണത്തിനുള്ള ക്യാമറയും പിടിച്ചെടുത്തു. ഇവ പരിശോധിച്ചപ്പോഴാണ് 300-ലേറെ യുവതികളുടെ അശ്ലീല വീഡിയോകളും ചിത്രങ്ങളും പകർത്തിയതായി പോലീസ് കണ്ടെത്തിയത്. ജയജ്യോതിയുടെ മൊഴിയിലാണ് സംഘത്തിന്റെ പ്രവർത്തന രീതി വ്യക്തമായത്. എതിർക്കുന്നവരെ ഭീഷണിപ്പെടുത്തി നിശബ്ദയാക്കുന്നതു ജയജ്യോതിയായിരുന്നുവെന്നും പൊലീസ് കണ്ടെത്തി‍യിട്ടുണ്ട്.

ഇവരുടെ ചൂഷണത്തിനിരയായ മുഴുവൻ പേരെയും കണ്ടെത്താനായി സേലം എസ്.പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു.

Content Highlights: crime news, film director and assistant director arrested for blue film making


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

22:40

എന്റെ റൂംമേറ്റാണ് ഐഎഎസും ഐപിഎസും എന്താണെന്നെന്നെ പഠിപ്പിച്ചത് - കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented