മോഹന്‍ലാല്‍ സിനിമ ദൃശ്യം 2 ഒ.ടി.ടി റിലീസ് ചെയ്യുന്നതിനെതിരെ ഫിലിം ചേമ്പര്‍. ഫിലിം ചേമ്പര്‍ വൈസ് പ്രസിഡന്റ് അനില്‍ തോമസാണ് രംഗത്ത് വന്നിരിക്കുന്നത്. 

തിയേറ്റര്‍ ഉടമകള്‍ക്ക് 2021 വഞ്ചനയുടെ വര്‍ഷമായി കണക്കാക്കാം, നിങ്ങളും മോഹന്‍ലാല്‍- എന്നാണ് അനില്‍ തോമസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. 

മലയാളത്തില്‍ ആദ്യമായി ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ച ബിഗ് ബജറ്റ് സിനിമയാണ് ദൃശ്യം 2. ഈ മാസം അവസാനം ആമസോണ്‍ പ്രൈം വീഡിയോയിലാണ് ചിത്രം പുറത്തിറങ്ങുക. റിലീസ് പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ഒരു വിഭാഗം തിയേറ്റര്‍ ഉടമകള്‍ കടുത്ത പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്.  

സിനിമ സംഘടനകളുടെ നേതാക്കളായ മോഹന്‍ലാലും ദൃശ്യത്തിന്റെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും സിനിമ ഒ.ടി.ടി റിലീസ് ചെയ്യുന്നത് ശരിയല്ലെന്ന് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

മോഹന്‍ലാല്‍ അമ്മ പ്രസിഡന്റാണ്. തിയറ്റര്‍ ഉടമകളുടെ സംഘടനയുടെ പ്രസിഡന്റാണ് ആന്റണി പെരുമ്പാവൂര്‍. നേതാക്കള്‍ തന്നെ ഒ.ടി.ടി റിലീസിന് മുന്‍കൈ എടുക്കുന്നത് അമിതലാഭം ആഗ്രഹിച്ചാണ്. ഇത് മലയാള സിനിമ വ്യവസായത്തോട് ചെയ്യുന്ന വലിയ തെറ്റാണെന്നും ബഷീര്‍ പറഞ്ഞു.

Content Highlights: Film Chamber President Anil Thomas against Mohanlal Drishyam 2 Release