ജീത്തു ജോസഫ്- മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ദൃശ്യം 2 ഫെബ്രുവരി 19ന് ഓടിടി റിലീസായി പ്രദർശനത്തിനെത്തുകയാണ്.  ഒടിടി റിലീസിന് ശേഷം തിയേറ്ററിൽ ചിത്രം പ്രദർശിപ്പിക്കാനും അണിയറ പ്രവർത്തകർ പദ്ധതിയിട്ടിരുന്നു. ഈ നീക്കത്തിനെതിരെ ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ് ഫിലിം ചേംബർ .

ദൃശ്യം 2 ഒടിടിക്ക് നൽകരുതായിരുന്നെന്നും  ആ സിനിമ  കേരളത്തിലെ ഒരു തിയേറ്ററിലും കളിക്കില്ലെന്നും ഫിലിം ചേംബർ പ്രസിഡന്റ് വിജയകുമാർ ഒരു ചാനൽ അഭിമുഖത്തിൽ വ്യക്തമാക്കി. 

മോഹൻലാൽ അഭിനയിച്ച സിനിമയാണെങ്കിലും പുതുമുഖ ചിത്രമാണെങ്കിലും ഒടിടിയിൽ റിലീസ് ചെയ്താൽ പിന്നീട് തിയേറ്ററിൽ പുറത്തിറക്കാൻ സാധിക്കില്ലെന്നും വിജയകുമാർ കൂട്ടിച്ചേർത്തു.

2013 ൽ പുറത്തിറങ്ങിയ ദൃശ്യത്തിന്റെ രണ്ടാം ഭാ​ഗമാണ് ദൃശ്യം 2. മോഹൻലാലിന് പുറമേ മീന, അൻസിബ, എസ്തർ, മുരളി ​ഗോപി, ആശ ശരത്, സിദ്ധിഖ് തുടങ്ങിയ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ആമസോൺ പ്രൈം വഴിയാണ് ചിത്രത്തിന്റെ റിലീസ്.

Content Highlights : Film Chamber against Drishyam 2 Ott and Theatre Release Mohanlal Jeethu Joseph