
-
നിര്‍ഭയ കേസ് പ്രതികളെ തൂക്കിലേറ്റിയതില്‍ സന്തോഷം പ്രകടിപ്പിച്ച് സിനിമാലോകം. ഏഴു വര്‍ഷങ്ങള്‍ക്കു ശേഷം ഡല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയ്ക്ക് നീതി ലഭിച്ചുവെന്നും പെണ്‍കുട്ടികള്‍ക്ക് നേരെ ആക്രമണം നടത്തുന്നവര്‍ക്ക് ഇതൊരു പാഠമായിരിക്കട്ടെയെന്നും ഉറക്കെ ചൊല്ലി ബോളിവുഡും മോളിവുഡും അടക്കം വിധിയെ സ്വാഗതം ചെയ്തു.
നിര്‍ഭയ കേസിലെ പ്രതികളെ 2012ല്‍ തന്നെ തൂക്കിലേറ്റേണ്ടതായിരുന്നുവെന്നും എങ്കില്‍ നിയമത്തെ പേടിച്ച് ഇന്നും ഒരു പുരുഷനും ഒരു പെണ്‍കുട്ടിയെയും കടന്നാക്രമിക്കാന്‍ മടിക്കുമായിരുന്നുവെന്നും നടി പ്രീതി സിന്റ ട്വീറ്റ് ചെയ്തു. നിര്‍ഭയയ്ക്കും അവളുടെ മാതാപിതാക്കള്‍ക്കും ഇനിയെങ്കിലും സമാധാനത്തോടെ ഇരിക്കാമെന്നും പ്രീതി സിന്റ പറയുന്നു. ഒരു ശുഭവാര്‍ത്തയോടെയാണ് ഇന്നത്തെ പ്രഭാതം വരവേറ്റതെന്നും ഈ വാര്‍ത്തയ്ക്കായി ഏഴു വര്‍ഷം കാത്തിരിക്കേണ്ടി വന്നത് ദൗര്‍ഭാഗ്യകരമായെന്നും തമിഴ് നടന് അരുണ്‍ വിജയ് പ്രതികരിച്ചു. ഋഷി കപൂര്‍, റിതേഷ് ദേശ്മുഖ്, സംവിധായകന് മധുര് ഭണ്ഡാര്‍ക്കര്‍, ശ്രദ്ധ കപൂര്‍, ടൊവിനോ തോമസ് തുടങ്ങിയവരും മരണമടഞ്ഞ പെണ്‍കുട്ടിയ്ക്കും മാതാപിതാക്കള്‍ക്കും വൈകിയെങ്കിലും നീതി ലഭിച്ചുവെന്നതില്‍ ആശ്വാസം പ്രകടിപ്പിച്ചിട്ടുണ്ട്.
Content Highlights : film celebrities support execution of the accused in the nirbhaya case
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..