ടന്‍ രജനീകാന്തിന്റെയും വിജയ്‌യുടെയും കൊറോണ വൈറസ് ദുരിതാശ്വാസ സംഭാവനയെച്ചൊല്ലിയുള്ള തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു. ചെന്നൈയിലെ മാരക്കാണത്താണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. 

രജനീകാന്തിന്റെ കടുത്ത ആരാധകന്‍ എ. ദിനേശ് ബാബു എന്നയാള്‍ വിജയ് ആരാധകനായ യുവ്‌രാജിനെ ആക്രമിക്കുകയായിരുന്നു. അയാള്‍ തത്ക്ഷണം മരിച്ചു. മൃതശരീരം പുതുച്ചേരി കാലാപേട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് അയച്ചിട്ടുണ്ട്. സംഭവത്തില്‍ ദിനേശ് ബാബു പോലീസ് കസ്റ്റഡിയിലാണ്.

സംസ്ഥാനത്തെ കൊറോണ വൈറസ് ദുരിതാശ്വാസ ഫണ്ടിലേക്ക് നടന്‍ വിജയ് രജനീകാന്തിനേക്കാള്‍ കൂടുതല്‍ തുക സംഭാവന ചെയ്തുവെന്ന് പറഞ്ഞായിരുന്നു തര്‍ക്കം.

Content Highlights : fight on donations to corona virus relief fund rajanikanth fan kills vijay fan