സിനിമ നൂറുദിവസം ഓടിക്കഴിഞ്ഞാൽ ഒരു ഷീൽഡ് കിട്ടും, അതായിരുന്നു സന്തോഷം -മാഫിയാ ശശി


മാഫിയയാണ് എന്റെ ലക്കി പേര്. മാഫിയ എന്ന ഹിന്ദി പടത്തിന്റെ സമയത്ത് ധർമേന്ദ്ര വിളിച്ച പേരാണത്. നല്ല പവറുണ്ടെന്ന് തോന്നി സ്വീകരിച്ചതാണ്

മാഫിയാ ശശി | ഫോട്ടോ: വി.പി. പ്രവീൺ കുമാർ | മാതൃഭൂമി

സച്ചിയുടെ കഴിവാണ് അയ്യപ്പനും കോശിയിലെ സംഘട്ടന രംഗങ്ങളെ മികച്ചതാക്കിയതെന്ന് ദേശീയ പുരസ്‌കാര ജേതാവ് മാഫിയാ ശശി. ദേശീയതലത്തിൽ ഇങ്ങനെയൊരു പുരസ്കാരം കിട്ടുന്നത് ആദ്യമാണെന്നും അദ്ദേഹം പറഞ്ഞു. പുരസ്കാരം സ്വീകരിച്ചശേഷം ഡൽഹിയിൽ മാതൃഭൂമി ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അയ്യപ്പനും കോശിക്കും കിട്ടിയ ഈ അവാർഡിന് പിന്നിൽ സച്ചിയേട്ടന്റെ ത്രെഡ് ആണ്. അദ്ദേഹം പറഞ്ഞതനുസരിച്ചാണ് ആക്ഷൻ കോറിയോ​ഗ്രഫി ചെയ്തത്. പിന്നെ പൃഥ്വിരാജും ബിജു മേനോനും ചെയ്തതുകൊണ്ട് കൂടിയാണ് ഇത്രയും പേര് കിട്ടിയത്. സിനിമയിലെ മറ്റ് സാങ്കേതികപ്രവർത്തകർക്ക് അവാർഡ് കിട്ടി നമുക്ക് കിട്ടാതിരിക്കുമ്പോൾ വിഷമം തോന്നിയിട്ടില്ല. സിനിമ നൂറുദിവസം ഓടിക്കഴിഞ്ഞാൽ ഒരു ഷീൽഡ് കിട്ടും. അതായിരുന്നു സന്തോഷമെന്നും അദ്ദേഹം പറഞ്ഞു."ഇപ്പോ രണ്ട് മൂന്ന് കൊല്ലമേ ആയിട്ടുള്ളൂ ഫൈറ്റ് മാസ്റ്റർക്ക് അവാർഡ് കൊടുക്കുന്നത്. സംഘട്ടന സംവിധായകരെ അം​ഗീകരിക്കണം. എത്രയോ പടങ്ങൾ ചെയ്യുന്നു. പടം ഓടിയില്ലെങ്കിൽ ഞങ്ങൾക്കും പേരില്ല. അത് എത്ര കഷ്ടപ്പെട്ട് ചെയ്തതായാലും. മാഫിയയാണ് എന്റെ ലക്കി പേര്. മാഫിയ എന്ന ഹിന്ദി പടത്തിന്റെ സമയത്ത് ധർമേന്ദ്ര വിളിച്ച പേരാണത്. നല്ല പവറുണ്ടെന്ന് തോന്നി സ്വീകരിച്ചതാണ്." മാഫിയാ ശശി പറഞ്ഞു.

സുപ്രീം സുന്ദർ, രാജശേഖർ എന്നിവർക്കൊപ്പമായിരുന്നു മാഫിയാ ശശി സംഘട്ടനസംവിധായകനുള്ള ഇത്തവണത്തെ ദേശീയ പുരസ്കാരം സ്വന്തമാക്കിയത്.

Content Highlights: fight master mafia sasi about his first national award, ayyappanum koshiyum movie


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented