സ്റ്റണ്ടിലേക്ക് വരാൻ കാരണം വിശപ്പ്, എന്റെ മക്കൾ അതനുഭവിക്കാതിരിക്കാനാണ് റിസ്കെടുക്കുന്നത് -കാളി


സുരേഷ് ​ഗോപിയെ നായകനാക്കി തന്റെ ജീവിതത്തെ അടിസ്ഥാനമാക്കി ഒരു സിനിമ ഒരുക്കണമെന്നാണ് കാളിയുടെ ആ​ഗ്രഹം. സ്വന്തമായി ഒരുവീടെന്ന സ്വപ്നവും കാളിക്കുണ്ട്.

സ്റ്റണ്ട് മാസ്റ്റർ കാളി | ഫോട്ടോ: സിദ്ദിഖുൽ അക്ബർ | മാതൃഭൂമി

മലയാളസിനിമയിലെ ആദ്യ ലേഡി ഫൈറ്റ് മാസ്റ്ററാണ് കാളി. ചെറുപ്പം മുതൽ തനിക്ക് മുന്നിൽ മലപോലെ ഉയർന്നുനിന്ന ഒരുപാട് പ്രതിസന്ധികളെ മറികടന്നാണ് കാളി വേറിട്ട ജീവിതവഴിയിൽ മുന്നേറുന്നത്. ചെറുപ്പംമുതൽ നന്നായി വിശപ്പറിഞ്ഞതുകൊണ്ടാണ് താൻ സ്റ്റണ്ട് മേഖലയിലേക്ക് കടന്നുവന്നതെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് കാളി. ​ഗൃഹലക്ഷ്മിയോടായിരുന്നു അവരുടെ പ്രതികരണം.

"സ്റ്റണ്ടിലേക്ക് വരാൻ കാരണം വിശപ്പാണ്. എന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ കണ്ട ഭീകരത വിശപ്പാണ്. ആ വിശപ്പ് എന്റെ മക്കൾ അനുഭവിക്കേണ്ടി വരാതിരിക്കാനാണ് ഞാൻ ഏത് റിസ്കും ഏറ്റെടുക്കുന്നത്. സ്ത്രീകളെ സംഘട്ടനരം​ഗത്ത് കാണുന്നത് തന്നെ ചിലർക്ക് ഇഷ്ടമല്ല. അതുകൊണ്ട് അവസരങ്ങൾ കുറവാണ്. മാഫിയ ശശി സാറിനുള്ള ധൈര്യം മറ്റുപലർക്കുമില്ലാത്തതുകൊണ്ട് കൂടുതൽ സിനിമകൾ എനിക്ക് ചെയ്യാൻ പറ്റുന്നില്ല." കാളി പറഞ്ഞു.

ബസ്സിൽ നിന്ന് നേരിട്ട ഉപദ്രവങ്ങളിൽ മനംമടുത്താണ് യാത്ര മുഴുവൻ ബൈക്കിലേക്ക് മാറ്റിയതെന്ന് അവർ പറഞ്ഞു. യമഹയുടെ ലിബറോ ബൈക്കായിരുന്നു ആദ്യം. മുന്നിൽ മകളേയും പിന്നിൽ മകനേയും ബാ​ഗിലിട്ടായിരുന്നു യാത്ര. ജോലികഴിഞ്ഞ് രാത്രിയിൽ ബൈക്കോടിച്ച് വന്നപ്പോൾ പലവട്ടം പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്. മോശമായി സംസാരിച്ചിട്ടുണ്ട്. താൻ കാളിയാണെന്നും എവിടെയും ഭയന്നിരിക്കാതെ പോരാടിക്കൊണ്ടേയിരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

സുരേഷ് ​ഗോപിയെ നായകനാക്കി തന്റെ ജീവിതത്തെ അടിസ്ഥാനമാക്കി ഒരു സിനിമ ഒരുക്കണമെന്നാണ് കാളിയുടെ ആ​ഗ്രഹം. സ്വന്തമായി ഒരുവീടെന്ന സ്വപ്നവും കാളിക്കുണ്ട്. ബ്ലെസി സംവിധാനം ചെയ്ത കളിമണ്ണ് എന്ന ചിത്രത്തിൽ മാഫിയാ ശശിയുടെ അസിസ്റ്റന്റ് ആയാണ് കാളി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

​(ഗൃഹലക്ഷ്മി 2022 ജൂലൈ 1-15 ലക്കത്തിൽ പ്രസിദ്ധീകരിച്ച അഭിമുഖത്തിൽ നിന്ന്)

Content Highlights: fight master kali about her movies and life, first lady fight master in malayalam movie, mafia sasi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented