ഫിഫ ലോകകപ്പ്; ആരാധകർക്ക് ആവേശമേകാൻ മോഹൻലാൽ പാടി അഭിനയിച്ച ആൽബം അണിയറയിൽ


മോഹൻലാൽ സല്യൂട്ടേഷൻസ് ടു ഖത്തർ എന്ന നാല് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ സം​ഗീതവും വീഡിയോയും കോർത്തിണക്കിയാണ് തയ്യാറാക്കിയിരിക്കുന്നത്.

മോഹൻലാൽ | ഫോട്ടോ: ബി. മുരളികൃഷ്ണൻ | മാതൃഭൂമി

ഫിഫ ലോകകപ്പ് കയ്യെത്തും ദൂരെ എത്തിയിരിക്കുകയാണ്. ആരാധകരെല്ലാം ലോകകപ്പിനെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ്. ഈയവസരത്തിൽ ആരാധകർക്കായി ഒരു സമ്മാനവുമായെത്തുകയാണ് മോഹൻലാൽ. ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട സം​ഗീത ആൽബമാണ് മോഹൻലാൽ ഒരുക്കിയിരിക്കുന്നത്.

മോഹൻലാൽ സല്യൂട്ടേഷൻസ് ടു ഖത്തർ എന്ന നാല് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ സം​ഗീതവും വീഡിയോയും കോർത്തിണക്കിയാണ് തയ്യാറാക്കിയിരിക്കുന്നത്. ഈ മാസം 30ന് ഖത്തറിൽ വച്ച് ആൽബം പ്രകാശനം ചെയ്യും. മോഹൻലാൽ തന്നെയാണ് ​ഗാനം ആലപിച്ചിരിക്കുന്നതും അഭിനയിച്ചിരിക്കുന്നതും.

ചലച്ചിത്രസംവിധായകൻ ടി.കെ. രാജീവ് കുമാറും മ്യൂസിക് വീഡിയോക്ക് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട്. മലയാളത്തിന് പുറമേ മറ്റ് രണ്ട് ഭാഷകളിലുമായാണ് ​ഗാനം തയ്യാറാക്കിയിരിക്കുന്നത്. അറബിക്, ഇം​ഗ്ലീഷ് ഭാഷകളിൽ സബ്ടൈറ്റിലും നൽകിയിട്ടുണ്ട്.

അതേസമയം, മോഹൻലാൽ നായകനായ മോൺസ്റ്റർ എന്ന ചിത്രം തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. പുലിമുരുകന് ശേഷം വൈശാഖും മോഹൻലാലും ഒന്നിച്ച ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉദയ്കൃഷ്ണയാണ്.

Content Highlights: fifa world cup 2022, mohanlal music video ready to release


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented