താരരാജക്കന്മാരെ വാനോളം ഉയര്‍ത്തുന്ന മലയാളികള്‍ക്ക് നടിമാരുടെ കാര്യത്തിലുള്ള മനോഭാവം പക്ഷേ അങ്ങനെയല്ല. സൂപ്പര്‍ എന്ത് ചെയ്താലും ആഘോഷമാക്കുന്ന ഇക്കൂട്ടര്‍ നടിമാരെ ട്രോളാനും പരിഹസിക്കാനും കിട്ടുന്ന ഒരവസരവും പാഴാക്കാറില്ല.

എല്ലാത്തിനുമപരിയായി നടിമാരെ വിശേഷിപ്പിക്കാന്‍ ഇക്കൂട്ടര്‍ക്കിടയില്‍ പ്രത്യേക പദപ്രയോഗങ്ങള്‍ വരെ നിലവില്‍ ഉണ്ടെന്നുള്ളതാണ് വാസ്തവം. അടുത്തകാലത്തായി ഫെയ്‌സ്ബുക്കിലെ സിനിമാഗ്രൂപ്പുകളില്‍ പതിവായി കണ്ടുവരുന്ന ഒരു പദപ്രയോഗമാണ് കുട്ടൂസ്. കൂട്ടുസ് വിളി അങ്ങേയേറ്റം വിവേചനപരവും സെക്‌സിയസ്റ്റുമായ പ്രയോഗമാണെന്ന് ചൂണ്ടിക്കാട്ടി സരിത അനൂപ് എന്ന യുവതി ഫെയ്‌സ്ബുക്കിലിട്ട കുറിപ്പാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.  മുന്നേ ആയിരുന്നെങ്കില്‍ ഏതാ ഈ ചരക്കെന്നു ചോദിക്കുമായിരുന്നു. ഇപ്പൊ മലയാളി പ്രബുദ്ധരായി. ചരക്കെന്നു പറയില്ല, സ്ത്രീകളെ അപമാനിക്കലാവുമത്രേ. അപ്പൊ എളുപ്പമായി കുട്ടൂസ് എന്ന് വിളിച്ചാല്‍, സ്‌നേഹത്തോടെ ഉള്ള വിളിയായി- സരിത പറയുന്നു.

സരിതയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് 

ഫെയ്‌സ്ബുക്കിലെ ഏറ്റവും അരോചകരമായ ഒരു ട്രെന്റ് ആണ് ഈ കുട്ടൂസ് വിളി. ഏതൊരു രംഗത്തെയും കഴിവും പ്രാഗത്ഭ്യവും തെളിയിച്ച സ്ത്രീകളെ സൗന്ദര്യം മാത്രം നോക്കി വിളിക്കുന്ന അങ്ങേയറ്റം sexist ഏര്‍പ്പാട്. IPS ആവട്ടെ രാഷ്ട്രീയനേതാവ് ആവട്ടെ സിനിമാനടി ആവട്ടെ ഒരു കുട്ടൂസ് വിളിയിലൂടെ അത് വരെ അവര്‍ നേടിയതൊക്കെ അവരുടെ സൗന്ദര്യത്തിന്റെ പുറകിലായി. സ്മൃതി മന്ദാനയെക്കുറിച്ചുള്ള ഒരു പോസ്റ്റില്‍ സ്മൃതി കുട്ടൂസ് എന്നു സംബോധന ചെയ്ത് അഭിനന്ദിക്കുന്നത് അങ്ങേയറ്റം സെക്‌സിസ്‌റ് ഏര്‍പ്പാടാണ്..

ഒരു നാലഞ്ചു വര്‍ഷമായി മലയാളികള്‍ക്ക് വന്ന ഒരു പൊളിറ്റിക്കല്‍ correctness syndrome ന്റെ ഭാഗമായുള്ള വിളി കൂടെയാണിത് ചിലപ്പോഴൊക്കെ... AICC spokesperson ആയ ഒരു dentist നെ കുറിച്ചുളള ചര്‍ച്ചയിലാണ് ഇന്ന് രാവിലെ കണ്ടത് ഈ കുട്ടൂസ് ഏതെന്ന്. കുട്ടൂസ് വിളിയിലൂടെ ശരിക്കും ഒരു താഴ്ത്തിക്കെട്ടലാണ് ഫീല്‍ ചെയ്യുന്നത്....

മുന്നേ ആയിരുനെങ്കില്‍ ഏതാ ഈ ചരക്കെന്ന് ചോദിക്കുമായിരുന്നു. ഇപ്പൊ മലയാളി പ്രബുദ്ധരായി. ചരക്കെന്നു പറയില്ല, സ്ത്രീകളെ അപനമാനിക്കലാവുമത്രേ..അപ്പൊ എളുപ്പമുണ്ട്, കുട്ടൂസ് എന്ന് വിളിച്ചാല്‍, സ്‌നേഹത്തോടെ ഉള്ള വിളിയായി,നമ്മുടെ സ്വന്തം എന്ന feel ആത്രേ അപ്പൊ. രണ്ടു കൊണ്ടും ഉദ്ദേശിച്ചത് ഒന്ന് തന്നെ എന്ന് ആര്‍ക്കും മനസ്സിലാവുകയും ഇല്ല.

പിന്നെ അടുത്ത കൂട്ടര്‍, അങ്ങേയറ്റം പുരോഗമനവാദികളാണ്. ഇവര്ക്ക് അറിയാം ഈ വിളിയിലെ പ്രശ്‌നം. അത് കൊണ്ട് രാഷ്ട്രീയ എതിരാളികളായ സ്ത്രീകളെ മാത്രേ ഇവര്‍ കുട്ടൂസ് എന്ന് വിളിക്കൂ. തിരിച്ചു രാഷ്ട്രീയം പറഞ്ഞു എതിര്‍ക്കൂ എന്ന് പറഞ്ഞാല്‍, ഏയ് ഞങ്ങള്‍ക്ക് ഇതാണ് ഇഷ്ടം

സിനിമാ ഗ്രൂപുകളില്‍ ആണ് ഏറ്റവും കഷ്ടം...ഏട്ടന്മാരുടെയും ഇക്കമാരുടെയും വിരല്‍ അനങ്ങിയാല്‍ വരെ അഭിനയം. പക്ഷെ ഞങ്ങള്‍ക്ക് ഐഷു കുട്ടൂസ്, രജീഷ കുട്ടൂസ്, പേരറിയാത്ത എല്ലാരും ആ കുട്ടൂസ് ഈ കുട്ടൂസ്... അഭിനയോം കഴിവും ഒക്കെ പിന്നെ!

saritha

Content Highlights : Female Discrimination In Cinema Social Media derogatory Terms to call actresses Kuttoos