Photo: B. Muralikrishnan
കൊച്ചി: പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് നടന്‍ ഷെയ്ന്‍ നിഗം അഭിനയിക്കേണ്ട ചിത്രങ്ങള്‍ അനന്തമായി നീളുന്നതില്‍ ആശങ്കയറിയിച്ച് സംവിധായകര്‍. ഷെയ്ന്‍ ഇനി അഭിനയിക്കേണ്ട മൂന്ന് സിനിമകളുടെ സംവിധായകരായ വേണു, സലാം ബാപ്പു, സാജിദ് യാഹിയ എന്നിവരാണ് തങ്ങളുടെ ആശങ്ക വ്യക്തമാക്കി ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയനെ സമീപച്ചത്. ഇതേത്തുടര്‍ന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് ഫെഫ്ക കത്തയച്ചു.
ഷെയ്ന്‍ നിഗം മൂലം 'കുര്‍ബാനി', 'വെയില്‍' സിനിമകളുടെ നിര്‍മ്മാതാക്കള്‍ക്ക് നഷ്ടമുണ്ടായെന്നാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ നിലപാട്. നഷ്ടപരിഹാരം നല്‍കാതെ നടനുമായി സഹകരിക്കേണ്ടതില്ലെന്നാണ് സംഘടനയുടെ തീരുമാനം. നിര്‍മാതാക്കളുടെ സംഘടനയുമായി 'അമ്മ' നടത്തിയ ചര്‍ച്ചകളെ തുടര്‍ന്ന് 'ഉല്ലാസം' എന്ന ചിത്രത്തിന്റെ ഡബ്ബിങ് ഷെയ്ന്‍ പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍, നടന്‍ ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യം അമ്മയും തള്ളിയിരുന്നു.
ഇതോടെയാണ് ഷെയ്ന്‍ അഭിനയിക്കേണ്ട പുതിയ പ്രൊജക്ടുകളും പ്രതിസന്ധിയിലായത്. ഡേറ്റ് ഇനിയും വൈകിയാല്‍ മൂന്ന് പ്രൊജക്ടുകളും കടുത്ത പ്രതിസന്ധിയിലാകുമെന്ന് സംവിധായകര്‍ ഫെഫ്കയെ അറിയിച്ചു. ഷെയ്‌നിന്റെ ഡേറ്റ് വൈകിയാല്‍ നേരത്തേ കാസ്റ്റ് ചെയ്തിരിക്കുന്ന മറ്റു താരങ്ങളുടെ ഡേറ്റും പ്രശ്‌നമാകും. ഒരു ചിത്രത്തിന്റെ ലൊക്കേഷന്‍ ദുബായ് ആണ്, അവിടുത്തെ കാലാവസ്ഥ പ്രതികൂലമാകും, തുടങ്ങിയ പ്രായോഗിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ഷെയ്ന്‍ ചിത്രങ്ങളുടെ സംവിധായകര്‍ ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയനില്‍ എത്തിയത്.
Content Highlights: Shane Nigam New Movies, Shane Nigam Issues, FEFKA


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..