ഫെഫ്ക ഡയറക്‌റ്റേഴ്‌സ് യൂണിയന്‍ ആദ്യമായി അഖിലേന്ത്യാ തലത്തില്‍ ഒരു ഹൃസ്വ ചിത്ര മത്സരം സംഘടിപ്പിക്കുന്നു. 

മലയാളത്തിലെയും ഇതര ഭാഷകളിലെ സംവിധായകര്‍ കണ്ട് വിലയിരുത്തുന്ന ആദ്യ മികച്ച മൂന്ന് ചിത്രങ്ങള്‍ക്ക് യഥാക്രമം 1,00,000 രൂപ, 50,000 രൂപ, 25,000 രൂപ എന്നിങ്ങനെ പ്രൈസ് മണിയും ഫെഫ്കയുടെ സര്‍ട്ടിഫിക്കറ്റും ശില്‍പവും നല്‍കും.

പുത്തന്‍ പ്രതിഭകള്‍ക്ക് കഴിവിന്റെ  അടിസ്ഥാനത്തില്‍ മലയാള സിനിമയില്‍ പ്രവര്‍ത്തിക്കാന്‍ അവസരമൊരുക്കുകയാണ് ലക്ഷ്യമെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണനും ഫെഫ്ക ഡയറകടേഴ്‌സ് യൂണിയന്‍ ജനറല്‍ സെക്രട്ടറി ജി. എസ്. വിജയനും അറിയിച്ചു.
 
ഇംഗ്ലീഷിലും ഇന്ത്യന്‍ പ്രാദേശിക ഭാഷകളിലും ചിത്രങ്ങള്‍ അയക്കാം. മലയാളം  ഒഴികെയുള്ള ഭാഷാചിത്രങ്ങള്‍ക്ക് ഇംഗ്ലീഷ് സബ് ടൈറ്റില്‍ നിര്‍ബന്ധമാണ്. വിദേശ ഇന്ത്യക്കാര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം.
 
ചിത്രത്തിന്റെ ദൈര്‍ഘ്യം 30 മിനിറ്റില്‍ കൂടരുത്. എന്‍ട്രികള്‍ 2017 മാര്‍ച്ച് 30 ന് മുന്‍പ് ഓഫീസില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.fefkadirectors.com സന്ദര്‍ശിക്കുക. 

FB Page: www.facebook.com/fefkadu 
Email fefkadirectors@gmail.com
Ph: 0484 – 2408156, 2408005, 09544342226