-
കൊച്ചി: കൊറോണ വൈറസിന്റെ വ്യാപനത്തെ തടയാന്‍ ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക നിര്‍മ്മിക്കുന്ന ബോധവല്‍ക്കരണ ചിത്രങ്ങളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം ഡയറക്ടേഴ്‌സ് യൂണിയന്‍ പ്രസിഡന്റ് രണ്‍ജി പണിക്കര്‍ നിര്‍വ്വഹിച്ചു.
ഇന്ത്യന്‍ ആഡ് ഫിലിം മേക്കേഴ്സ് അസോസിയേഷനുമായി ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഒന്‍പത ലഘു ചിത്രങ്ങളില്‍ മമ്മൂട്ടി, മഞ്ജു വാര്യര്‍, ഫഹദ് ഫാസില്‍, മംമ്ത മോഹന്‍ദാസ്, കുഞ്ചന്‍, അന്ന രാജന്‍, ജോണി ആന്റണി, മുത്തുമണി തുടങ്ങിയ താരങ്ങള്‍ ഭാഗമാകുമെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ അറിയിച്ചു. സാങ്കേതിക കലാകാരന്മാരും താരങ്ങളും സൗജന്യമായാണ് ചിത്രങ്ങളുമായി സഹകരിക്കുന്നത് .
ചലച്ചിത്ര പ്രവര്‍ത്തകരായ സോഹന്‍ സീനുലാല്‍, ലിയോ തദേവൂസ്, അരുണ്‍ ഗോപി, സിദ്ധാര്‍ത്ഥ ശിവ, മുത്തുമണി, ശ്രീജ, ബൈജുരാജ് ചേകവര്‍ , ജോസഫ് നെല്ലിക്കന്‍ എന്നിവരും പരസ്യചിത്ര സംഘടനയെ പ്രതിനിധീകരിച്ച് സിജോയ് വര്‍ഗ്ഗീസ്, എ.കെ വിനോദ്, കുമാര്‍ നീലകണ്ഠന്‍, അപ്പുണ്ണി , ഷെല്‍ട്ടന്‍, പ്രവീണ്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു .
ഛായാഗ്രഹണം - മഹേഷ് രാജ്, സുധീര്‍ സുരേന്ദ്രന്‍, മുകേഷ് മുരളീധരന്‍, സംഗീതം - രാഹുല്‍ രാജ്, എഡിറ്റേഴ്‌സ് - സൂരജ് ഇ.എസ്, കപില്‍ ഗോപാലകൃഷ്ണന്‍ , റിയാസ് കെ.ബി , കല - ജോസഫ് നെല്ലിക്കന്‍, വസ്ത്രാലങ്കാരം - ധന്യ ബാലകൃഷ്ണന്‍, സഹായി - അനൂപ് ബുദ്ധ ,
ചമയം - റോണക്‌സ് സേവ്യര്‍, സഹായികള്‍ - എബി കുരീക്കാട്, വിനോയ് ,കേശാലങ്കാരം -സീമാ ഹരിദാസ്, കളര്‍ ഗ്രെഡിങ് - ലിജു പ്രഭാകര്‍ , ശ്രീകുമാര്‍ , നിശ്ചല ഛായാഗ്രഹണം - ഇക്കുട്ട്‌സ് രഘു ആലുവ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ജാവേദ് ചെമ്പ് , പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ് - ജാഫര്‍ ,
ആര്‍ട്ട് അസിസ്റ്റന്‍സ് - വിജോ കണ്ണാമ്പിള്ളി, മണി, കുട്ടന്‍, അപ്പു, കുഞ്ഞ്. പ്രൊഡക്ഷന്‍ അസിസ്റ്റന്‍സ് -ഉണ്ണി കൊടുങ്ങല്ലൂര്‍, വിജീഷ്. ഗതാഗതം- ഇബ്രാഹിം കപ്പിത്താന്‍ യൂണിറ്റ് എ.സി.എസ് , ക്യാമറ - എസിഎസ് & സിനി ഫോക്കസ്. ടെലിവിഷന്‍ ചാനലുകളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും ചിത്രങ്ങള്‍ അടുത്ത ദിവസങ്ങളില്‍ പ്രേക്ഷകരിലെത്തും.
Content Highlights: Fefka makes film for Corona awareness
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..