ലോക്ഡൗൺ ഇളവുകൾ വന്ന സാഹചര്യത്തിൽ മുംബൈ എസ്.ജെ സ്റ്റുഡിയോയിൽ സിനിമാചിത്രീകരണം പുനരാരംഭിച്ചപ്പോൾ| Photo:PTI
കോവിഡ് സാഹചര്യത്തില്‍ സീരിയല്‍ ചിത്രീകരണത്തിന് അനുമതി നല്കിയപ്പോള് സിനിമയ്ക്ക് എന്തുകൊണ്ട് അനുമതി നിഷേധിക്കുന്നുവെന്ന് ഫെഫ്ക. ഫെഫ്കയും ചലച്ചിത്ര നിര്‍മാതാക്കളും ഇത് സംബന്ധിച്ച വിഷയം സര്‍ക്കാറിനോട് നിരന്തരമായി ആവശ്യപ്പെടുന്നുവെങ്കിലും അനുകൂല സമീപനം ഉണ്ടാകാത്തത് എന്തുകൊണ്ടാണെന്നും ചോദിക്കുന്നു.
കേരളത്തില്‍ നിബന്ധനകളോടെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട്, ഷൂട്ടിങ് നടത്താന്‍ ടെലിവിഷന്‍ സീരീയലുകള്‍ക്ക് അനുവാദം നല്‍കിയിട്ട് ആഴ്ചകളായി. സിനിമയ്ക്ക് മാത്രം അനുവാദമില്ല. മലയാള ചലച്ചിത്രരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ മഹാഭൂരിപക്ഷവും ഒരു ഡോസ് സ്വീകരിച്ചവരാണ്. ഷൂട്ടിങ്ങിന് മുന്‍പ് പി.സി.ആര്. ടെസ്റ്റ് എടുത്ത് ഒരു ബയോബബിള്‍ സൃഷ്ടിച്ചുകൊണ്ട് എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് ഷൂട്ടിങ് ആരംഭിക്കാനുള്ള അനുമതി പല തവണ ചോദിച്ചു. എന്നാല്‍ അനുകൂല സമീപനം ഉണ്ടാകുന്നില്ല- ഫെഫ്ക ഭാരവാഹികള്‍ പറയുന്നു.
കേരളത്തില്‍ അനുമതിയില്ലാത്തതിനാല്‍ മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡി അടക്കം ഏഴ് സിനിമകളുടെ ചിത്രീകരണം മറ്റു സംസ്ഥാനങ്ങളില്‍ വച്ചാണ് നടക്കുന്നത്. ഈ സാഹചര്യം തുടര്‍ന്നാല്‍ കേരളത്തില്‍ ദിവസവേതനത്തിന് ജോലി ചെയ്യുന്ന സിനിമാ തൊഴിലാളികള്‍ പട്ടിണിയിലാകുമെന്ന് സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നു.
ബ്രോ ഡാഡി കേരളത്തില്‍ ചിത്രീകരിക്കേണ്ട ചിത്രമായിരുന്നു. കേരളത്തില്‍ അനുമതി ലഭിക്കാത്തതിനാലാണ് ഹൈദരാബാദിലേക്ക് പോകുന്നത്. നിശ്ചിതയാളുകളെ വച്ച് ഇന്‍ഡോറില്‍ ചിത്രീകരിക്കാനെങ്കിലും അനുമതി ലഭിച്ചിരുന്നുവെങ്കില്‍ ഈ സാഹചര്യം ഉണ്ടാകുമായിരുന്നില്ല. മറ്റു സംസ്ഥാനങ്ങളിലേക്ക് പോകുമ്പോള്‍ കേരളത്തിലെ ടെക്നീഷ്യന്മാര്ക്ക് ജോലി കൊടുക്കാന്‍ സാധിക്കുകയില്ല. സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ പ്രതിസന്ധി രൂക്ഷമാകും- അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.
Content Highlights: Fefka Demands government to allow shooting, Television Serials
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..