അദിഥി ബാലൻ നായികയായെത്തിയ തമിഴ് ചിത്രം അരുവി ഹിന്ദിയിലേക്ക് റീമേയ്ക്ക് ചെയ്യുന്നു. ഇ.നിവാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഫാത്തിമ സന ഷെയ്ഖ് നായികയാകും. 2021 പകുതിയോടെ ചിത്രീകരണമാരംഭിക്കും. മറ്റ് കഥാപാത്രങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പിന്നീട് പുറത്ത് വിടും.

തമിഴിൽ ഏറെ നിരൂപക-പ്രേക്ഷക പ്രശംസ നേടിയ ചിത്രമായിരുന്നു അരുവി. അരുൺ പ്രഭു പുരുഷോത്തമൻ സംവിധാനം ചെയ്ത ചിത്രത്തിൽ അരുവി എന്ന കഥാപാത്രമായെത്തിയ അദിഥിയുടെ പ്രകടനം ഏറെ ശ്ര​ദ്ധ നേടി. ചിത്രത്തിന്റെ തിരക്കഥയും അരുണിന്റെത് തന്നെയായിരുന്നു. 2017-ലാണ് ചിത്രം പുറത്തിറങ്ങിയത്.

ദം​ഗൽ എന്ന ആമിർ ഖാൻ ചിത്രത്തിലൂടെ ശ്ര​ദ്ധ നേടിയ താരമാണ് ഫാത്തിമ സന ഷെയ്ഖ്. അരുവി റീമെയ്ക്കിന്റെ ഭാ​ഗമാവാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് ഫാത്തിമ പ്രതികരിച്ചു.

Content Highlights :Fatima Sana Shaikh to star in Hindi remake of Tamil hit Aruvi Starred by Aditi Balan