രൊറ്റ ചിത്രം കൊണ്ട് തന്നെ ബോളിവുഡിലെ വമ്പന്‍ താരമായ ആളാണ് ഫാത്തിമ സന ഷെയ്ഖ്. ദംഗല്‍ നായികയ്ക്ക് പക്ഷേ, വെള്ളിത്തിരയ്ക്ക് പുറത്ത് കാര്യങ്ങള്‍ അത്ര സുഖകരമായിരുന്നില്ല. യാഥാസ്ഥിതികരുടെയും സദാചാരവാദികളുടെയും കണ്ണുകളില്‍ ഈ ഹൈദരാബാദി പെണ്‍കുട്ടിക്ക് ചുറ്റും കറങ്ങുകയായിരുന്നു. ഒരു നടിയുടെ യാതൊരു സ്വാതന്ത്ര്യവും അവര്‍ സനയ്ക്ക് അനുവദിച്ചുകൊടുത്തിരുന്നില്ല. സാമൂഹിക മാധ്യമങ്ങളില്‍ ഇത്രമേല്‍ വിമര്‍ശവും ആക്ഷേപങ്ങളും ഏറ്റുവാങ്ങേണ്ടിവന്ന മറ്റൊരു നടിയുണ്ടാവില്ല ബോളിവുഡില്‍.

ഫാത്തിമയുടെ ഒരു സെല്‍ഫിയാണ് പുതിയ പ്രശ്‌നം. ഫാത്തിമ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത, മുടിയൊക്കെ അഴിച്ചിട്ട്, സാരിയുടുത്ത് വയറിന്റെ ഒരു വശം കാണിച്ചുകൊണ്ടുള്ള സെല്‍ഫിക്കെതിരെ സദാചാരവാദികളുടെ വിളയാട്ടമാണ്. ഷെയിംലെസ് സെല്‍ഫി എന്നാണ് ഈ ചിത്രത്തിന് ഫാത്തിമ തന്നെ പേരിട്ടിരിക്കുന്നത്.

പടം പ്രത്യക്ഷപ്പെടേണ്ട താമസം ട്രോളര്‍മാരും രംഗത്തെത്തി. പലതും അധിക്ഷേപങ്ങളായിരുന്നെങ്കിലും ചിലരെങ്കിലും തഗ്‌സ് ഓഫ് ഹിന്ദൊസ്ഥാന്‍ എന്ന പുതിയ ചിത്രത്തിലെ സഹതാരമായ കത്രീനയുമായി രൂപസാദൃശ്യമുണ്ട് ഫാത്തിമയ്‌ക്കെന്ന് പറയാനും മറന്നില്ല.

കഴിഞ്ഞ റംസാന്‍ മാസത്തില്‍ ബിക്കിനിയിട്ടിരിക്കുന്ന ഒരു ഫോട്ടോ പോസ്റ്റ് ചെയ്ത് വലിയ കോലാഹലമാണ് സോഷ്യല്‍ മീഡിയയില്‍ ഉണ്ടാക്കിയത്.

കമല്‍ഹാസന്റെ അവ്വൈ ഷണ്‍മുഖിയുടെ ഹിന്ദി പതിപ്പായ ചാച്ചി 420യില്‍ ബാലതാരമായി അരങ്ങേറിയ ഫാത്തിമ ആമിര്‍ ഖാന്റെ ദംഗലില്‍ ഗുസ്തിതാരം ഗീത ഫൊഗട്ടിനെയാണ് അവതരിപ്പിച്ചത്. ബച്ചനും ആമിറും ഒന്നിച്ച് അഭിനയിക്കുന്ന വിജയ് കൃഷ്ണ ആചാരിയുടെ തഗ്‌സ് ഓഫ് ഹിന്ദൊസ്ഥാനാണ് ഫാത്തിമയുടെ അടുത്ത ചിത്രം.

fathima