ദംഗല്‍ എന്ന ഒറ്റ ചിത്രം കൊണ്ട് പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് ഫാത്തിമ സന ഷെയ്ഖ്. സാമൂഹിക മാധ്യമങ്ങളിലും നിറയെ ആരാധകര്‍ പിന്തുടരുന്ന സനയ്ക്ക് പക്ഷെ സിനിമയ്ക്ക് പുറത്തു കാര്യങ്ങള്‍ അത്ര സുഗമമായിരുന്നില്ല. ഷെയിംലെസ്സ് സെല്‍ഫി എന്ന പേരില്‍ സന തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത സാരിയുടുത്ത് വയറിന്റെ ഒരു വശം കാണിച്ചുകൊണ്ടുള്ള ഫോട്ടോയ്ക്ക് സദാചാരവാദികളുടെ അധിക്ഷേപവർഷമായിരുന്നു.

എന്നാല്‍ ഇതിലൊന്നും താന്‍ കുലുങ്ങില്ലെന്ന് തെളിയിച്ചിരിക്കുകയാണ് സന. ആദ്യത്തേതിനേക്കാൾ ഗംഭീരമായ മറ്റൊരു സാരി സെല്‍ഫി കൊണ്ടാണ് ഈ വിമർശകർക്ക് സന മറുപടി നൽകിയത്. മെറൂണ്‍ നിറത്തിലുള്ള സാരിയും അതിനോട് മാച്ചിങ്ങായ പ്രിന്റഡ് മെറൂണ്‍ ബ്ലൗസുമണിഞ്ഞ് സെക്‌സി ലുക്കിലാണ് സന പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

എന്നാൽ, പണ്ടത്തേതിന് വിപരീതമായി ഇക്കുറി തെറിവിളികളല്ല, അഭിനന്ദനങ്ങളാണ് ഏറെയും വന്നത്. പുതിയ ചിത്രങ്ങളൊന്നും ലഭിക്കാത്തത് കൊണ്ട് ശ്രദ്ധ പിടിച്ചു പറ്റാന്‍ ഇറങ്ങിയിരിക്കുകയാണെന്നും സ്വന്തം മതത്തെ മാനിച്ച് സാമൂഹിക മാധ്യമങ്ങള്‍ വഴി ഇത്തരം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കരുതെന്ന് ഉപദേശിച്ചും തട്ടമിടാത്തതിന് തെറി വിളിച്ചുമൊക്കെ ചിലർ രംഗത്ത് വന്നിട്ടുണ്ടെങ്കിലും സനയുടെ സൗന്ദര്യത്തെയും തന്റേടത്തെയും പ്രശംസിക്കുന്നവരായിരുന്നു ഏറെയും. ഇവരുടെ കമന്റുകള്‍ക്ക് മുന്‍പില്‍ വിമർശനങ്ങളെല്ലാം നിഷ്പ്രഭമായി എന്നു പറയാം. 

fathima

ബോള്‍ഡ്, പ്രെറ്റി, സ്റ്റണ്ണിങ് എന്നിങ്ങനെയാണ് സനയ്ക്ക്  വിശേഷണങ്ങള്‍. സൗന്ദര്യം എന്ന വാക്കിന് ഇനി സന എന്നാണര്‍ഥം എന്നും ഈ തലമുറയിലെ മധുബാല എന്നും സനയെ വിശേഷിപ്പിച്ചവരുണ്ട്. 

ആമിര്‍ ഖാന്‍, കത്രിന കൈഫ് അമിതാഭ് ബച്ചന്‍ എന്നിവര്‍ ഒന്നിക്കുന്ന തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ എന്ന ചിത്രത്തിന്റെ തിരക്കിലാണ് സനയിപ്പോള്‍. 

Content Highlights : FathimaSanaShaikh, Shameless Selfie, Saree Selfi, Troll, Dhangal, Aamir Khan, Khatrina Khaif, Thiugs Of Hindosthan