മെയ് 19 ന് പ്രദര്‍ശനത്തിനെത്തിയ ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് ഒന്‍പതാം വിജയകരമായി  പ്രദര്‍ശനം തുടരുന്നു. കോവിഡ് സാഹചര്യത്തില്‍ ഇന്ത്യ, യൂറോപ്പ്, വടക്കേ അമേരിക്ക എന്നിവിടങ്ങളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തിയിട്ടില്ല. എന്നിട്ടും 1819 കോടിയുടെ വരുമാനമാണ് ഇതുവരെ നേടിയത്. ചൈനയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ വരുമാനം.

ജസ്റ്റിന്‍ ലിന്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. വിന്‍ ഡീസല്‍, മിഷേല്‍ റോഡ്രിഗസ്സ്, ഗിബ്സണ്‍ എന്നിവര്‍ക്ക് പുറമേ ഡബ്ല്യു ഡബ്ല്യൂ ഇ സൂപ്പര്‍ താരം ജോണ്‍ സീനയും ചിത്രത്തില്‍ വേഷമിടുന്നു. ചിത്രത്തിന്റെ ടീസര്‍ നേരത്തേ പുറത്തിറങ്ങിയിരുന്നു

ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് 6 ന് ശേഷം ആറു വര്‍ഷത്തെ ഇടവേളയെടുത്താണ് ജസ്റ്റിന്‍ ലിന്‍ ഒന്‍പതാം സിരീസ് ഒരുക്കുന്നത്.

Content Highlights: Fast and Furious 9 crosses 250 million dollar, F9 Release