Farhan Akthar
ഫർഹാൻ അക്തർ നായകനായെത്തുന്ന തൂഫാന്റെ ട്രെയ്ലർ പുറത്തിറങ്ങി. രാകേഷ് ഓം പ്രകാശ് മെഹ്‌റയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഫര്‍ഹാന്‍ അക്തര്‍ ബോക്‌സറുടെ റോളില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രത്തില്‍ മൃണാല്‍ താക്കൂര്‍, പരേഷ് റാവല്‍, സുപ്രിയ പഥക് കപൂര്‍, ഹുസൈന്‍ ദലാല്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
അന്‍ജും രാജബാലിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മെയ് 21 ന് ആമസോണ്‍ പ്രൈം വഴിയാണ് തൂഫാൻ പ്രദര്‍ശനത്തിനെത്തുക
ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ഫർഹാന് അപകടം പറ്റിയത് വാർത്തയായിരുന്നു. രാകേഷും ഫർഹാനും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. അത്ലറ്റ് മിൽക്കാ സിങ്ങിന്റെ ജീവിതം പറഞ്ഞ ഭാഗ് മിൽക്കാ ഭാഗിലാണ് ഈ കൂട്ടുകെട്ട് ആദ്യം ഒന്നിക്കുന്നത്.
Content Highlights :Farhan akthar movie toofan trailer Mrunal Thakur Paresh Rawal


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..