ഫർഹാൻ അക്തർ, ഷിബാനി
ബോളിവുഡ് താരം ഫര്‍ഹാന്‍ അക്തര്‍ വിവാഹിതനാകുന്നു. ഇന്ത്യന്‍-ഓസ്ട്രേലിയന്‍ ഗായികയും മോഡലുമായ ഷിബാനി ദണ്ഡേക്കറാണ് വധു.
ഫെബ്രുവരി 21നാണ് വിവാഹം. ഫര്‍ഹാന്റെ പിതാവും കവിയും ഗാനരചയിതാവുമായ ജാവേദ് അക്തറാണ് സ്ഥിരീകരിച്ചത്.
ഫര്‍ഹാനും ഷിബാനിയും വിവാഹിതരാകുന്നു. വെഡിംഗ് പ്ലാനിങ് കമ്പനിയാണ് വിവാഹചുമതല ഏറ്റെടുത്തിരിക്കുന്നത്. അതിഥികളെ ക്ഷണിച്ചു തുടങ്ങിയിട്ടില്ല. കോവിഡ് കാലമായതിനാല്‍ വളരെ ലളിതമായി നടത്താനാണ് ഉദ്ദേശിക്കുന്നത്. ഞങ്ങളുടെ കുടുംബത്തിലെ എല്ലാവര്‍ക്കും ഷിബാനിയെ ഇഷ്ടമാണ്. ഷിബാനി കുടുംബത്തിന്റെ ഭാഗമാവുന്നതില്‍ സന്തോഷം- ജാവേദ് അക്തര്‍ പറഞ്ഞു.
വിവാഹ മോചിതനും രണ്ട് കുട്ടികളുടെ പിതാവുമാണ് ഫര്‍ഹാന്‍ അക്തര്‍. അധുന അമ്പാനി അക്തറുമായി 2017 ലാണ് ഫര്‍ഹാന്‍ വിവാഹ മോചിതനാകുന്നത്. ശാക്യ അക്തര്‍, അകിര അക്തര്‍ എന്നിവരാണ് മക്കള്‍.
Content Highlights: Farhan Akhtar Shibani Dandekar marriage on Feb 21, Confirms Javed Akthar wedding
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..