ഓം ശാന്തി ഓമിലെ ഗാനത്തിൽ നിന്നും
ഷാരൂഖ് ഖാൻ ആരാധകർക്ക് ഏറെ പ്രിയപ്പെട്ട ചിത്രമാണ് ഓം ശാന്തി ഓം. 2007-ല്‍ പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനങ്ങള്‍ ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. ഇപ്പോഴിതാ 'ആംഖോം മേം തേരി' എന്ന ഗാനം ചിത്രത്തില്‍ ഉള്‍പ്പെടുത്തിയ കഥ പറഞ്ഞിരിക്കുകയാണ് സംവിധായക ഫറാ ഖാന്.
"ഓം ശാന്തി ഓമിനുവേണ്ടി മറ്റൊരു ഗാനമായിരുന്നു ചിത്രീകരിച്ചിരുന്നത്. ഷൂട്ടിങ് അവസാനിച്ചതിനു ശേഷമാണ് സംഗീത സംവിധായകന് വിഷാല്‍ ഈ ഗാനത്തിന്റെ ഈണം കേള്‍പ്പിക്കുന്നത്." ഫറ പറഞ്ഞു. ഏറെ ഇഷ്ടപ്പെട്ട ഈണം എഡിറ്ററുടെ സഹായത്തോടെ ചിട്ടപ്പെടുത്തുകയായിരുന്നുവെന്നും ഫറ വ്യക്തമാക്കി.
തന്റെ ഏറ്റവും പ്രിയപ്പെട്ട ഗാനങ്ങളിലൊന്നാണിത്. സുന്ദരമായ ഈ ഗാനം നല്‍കിയതിന് വിശാലിനോടും ശേഖറിനോടും കടപ്പെട്ടിരുക്കുന്നതായും ഫറാ കൂട്ടിച്ചേര്‍ത്തു. ഒരു റിയാലിറ്റി ഷോയ്ക്കിടെ സംസാരിക്കുകായിരുന്നു ഫറാ ഖാന്.
ദീപികാ പദുക്കോണിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രംകൂടിയായിരുന്നു ഓം ശാന്തി ഓം. ഈയിടെ അന്തരിച്ച ഗായകൻ കെ.കെയാണ് ഗാനം ആലപിച്ചത്.
Content Highlights: Farah Khan reveals how 'Aankhon Mein Teri' became part of 'Om Shanti Om'
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..