Photo | https:||www.instagram.com|suhanakhan2|
ബോളിവുഡിനെ ഞെട്ടിച്ചു കൊണ്ടാണ് ആഡംബര കപ്പലിലെ ലഹരി പാർട്ടിക്കിടെ നടൻ ഷാരൂഖിന്റെ മകൻ ആര്യൻ ഖാൻ അറസ്റ്റിലായത്. ഇതിനെത്തുടർന്ന് സമ്മർദ്ദം നിറഞ്ഞ ദിനങ്ങളിലൂടെയാണ് ഷാരൂഖും കുടുംബവും കടന്ന് പോവുന്നത്.
ഈ ബഹളങ്ങൾക്കിടെയാണ് ഗൗരിയുടെ ജന്മദിനവും വന്ന് ചേരുന്നത്. ഇപ്പോഴിതാ ഗൗരിക്ക് ജന്മദിനാശംസകൾ നേരുകയാണ് കുടുംബവും സുഹൃത്തുക്കളും..ഷാരൂഖിന്റെയും ഗൗരിയുടെയും പഴയകാല ചിത്രം പങ്കുവച്ചാണ് മകൾ സുഹാന അമ്മയ്ക്ക് ആശംസകൾ നേർന്നത്.
ഏറ്റവും ശക്തയായ അമ്മയ്ക്കും സ്ത്രീയ്ക്കുമാണ് ബോളിവുഡ് സംവിധായിക ഫറാ ഖാൻ ആശംസകൾ നേരുന്നത്.
"ഒരു അമ്മയുടെ ശക്തി മറ്റൊന്നിനുമില്ല. മാതാപിതാക്കളുടെ പ്രാർഥനയ്ക്ക് പർവതത്തെ നീക്കാനും കടലിനെ വഴി മാറ്റാനും സാധിക്കും.ഏറ്റവും ശക്തയായ അമ്മയ്ക്കും സ്ത്രീക്കും ജന്മദിനാശംസകൾ നേരുന്നു. ആ കരുത്തിന് കഴിഞ്ഞ ആഴ്ചയിൽ ഞാൻ വ്യക്തിപരമായി സാക്ഷിയായതാണ്..ഇന്ന് നിങ്ങൾക്ക് മികച്ച ജന്മദിന സമ്മാനം ആശംസിക്കുന്നു". ഫറ ഖാൻ കുറിക്കുന്നു.
ആര്യന് ജാമ്യം ലഭിക്കുന്ന കാര്യത്തിൽ വാദം കേൾക്കുന്നത് ഇന്നാണ് . ആ പ്രതീക്ഷയാണ് ഫറ പങ്കുവയ്ക്കുന്നത്.
"ദൈവത്തിന്റെ സ്നേഹവും കൃപയും എപ്പോഴും നിങ്ങളുടെയും നിങ്ങളുടെ പ്രിയപ്പെട്ടവരുടെയും മുകളിലുണ്ടാവും. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു" എന്നാണ് ഗൗരിയുടെ അടുത്ത സുഹൃത്തും ഇന്റീരിയർ ഡിസൈനറുമായ സുസാന്നെ ഖാൻ കുറിച്ചത്.
ആഡംബര കപ്പലിൽനിന്ന് ലഹരിമരുന്ന് പിടികൂടിയ കേസുമായി ബന്ധപ്പെട്ട് ഇതുവരെ 16 പേരാണ് അറസ്റ്റിലായത്. കേസിൽ ആദ്യം അറസ്റ്റിലായ ആര്യൻ ഖാൻ, അർബാസ് മർച്ചന്റ്, മുൺമുൺ ധമേച്ച തുടങ്ങിയവരെ ഒക്ടോബർ ഏഴ് വരെ എൻ.സി.ബി.യുടെ കസ്റ്റഡിയിൽ വിട്ടിരുന്നു.
content highlights : Farah Khan and Sussanne Khan birthday wishes to Gauri Khan amidst aryans arrest
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..