മിലിന്ദ് സോമൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ചിത്രവും വീഡിയോയും
സെല്‍ഫി ചോദിച്ച് തനിക്കരികിലെത്തിയ ആരാധികയോട് പുഷ് അപ്പ് എടുക്കാന്‍ ആവശ്യപ്പെട്ട് നടനും മോഡലുമായ മിലിന്ദ് സോമന്‍. അദ്ദേഹം തന്നെയാണ് ഈ വിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ച്ചത്.
റായ്പൂരില്‍ വച്ച് നടന്ന സംഭവമാണെന്ന് അദ്ദേഹം പറയുന്നു. തെരുവില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന തനിക്കരികില്‍ വന്ന് സെല്‍ഫി ചോദിച്ചു. പത്ത് പുഷ്അപ്പ് എടുത്താല്‍ സെല്‍ഫി തരാമെന്ന് പറഞ്ഞു. ക്യാമറ ഓണ്‍ ചെയ്യുന്നതിന് മുന്‍പ് തന്നെ അവര്‍ പുഷ് അപ്പ് ആരംഭിച്ചു. അവര്‍ സാരിയാണ് ധരിച്ചിരുന്നതെന്നും അതൊന്നും ഒരു ഒഴിവ് കഴിവായി പറഞ്ഞില്ലെന്നും മിലിന്ദ് സോമന്‍ കുറിച്ചു.
ഈ വിഷയത്തില്‍ മിലിന്ദ് സോമനെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടനവധിപേര്‍ രംഗത്ത് വന്നു. പുഷ് അപ്പ് എടുപ്പിക്കുന്നത് നല്ലതാണെന്നും ആ സ്ത്രീയുടെ ആത്മവിശ്വാസം പുറത്ത് കൊണ്ടുവന്നതിന് നന്ദിയുണ്ടെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. സെല്‍ഫിയ്ക്ക് വേണ്ടി ഒരാളെ നടുറോട്ടില്‍ പുഷ്അപ്പ് എടുപ്പിക്കുന്നത് മനുഷ്യവിരുദ്ധമാണെന്ന് വിമര്‍ശകര്‍ പറയുന്നു.
Content Highlights: Fan asks for a selfie; Milind Soman makes her do pushups on street criticism


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..