Family
ഡോണ്‍ പാലത്തറയുടെ സംവിധാനത്തില്‍ വിനയ് ഫോര്‍ട്ട്, ദിവ്യപ്രഭ, നില്‍ജ കെ. ബേബി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ഫാമിലി' 52-ാമത് റോട്ടര്‍ഡാം അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ന്യുട്ടണ്‍ സിനിമയുടെ ബാനറില്‍ സനിറ്റ ചിറ്റിലപ്പിള്ളിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. നെതര്ലാന്ഡ്സ്സില് ജനുവരി 26 മുതല്‍ ഫെബ്രുവരി 6 വരെ ചലച്ചിത്രമേള നടക്കും.
ഡോണ്‍ പാലത്തറയുടെ ആറാമത് ചിത്രമായ 'ഫാമിലി', കുടുംബങ്ങളില്‍ നടക്കുന്ന കുറ്റകൃത്യങ്ങള്‍ എങ്ങനെ ഒരു മാഫിയ പോലെ അവരുടെ ഉള്ളില്‍ വിദഗ്ധമായി കൈകാര്യം ചെയ്യുന്നു എന്ന് ചര്‍ച്ച ചെയ്യുന്നു. മതവും കുടുംബവും എങ്ങനെ പരസപരം സമരസപ്പെട്ടിരിക്കുന്നു എന്ന ചോദ്യവും ചിത്രം മുന്നോട്ട് വയ്ക്കുന്നു.
'മധ്യകേരളത്തിന്റെ ദൃശ്യഭംഗിയും സിനിമയിലെ കഥാപാത്രങ്ങളുടെ ജീവിതങ്ങളും തമ്മിലുള്ള വൈരുധ്യത്തെയും സ്ക്രീനില്‍ ചിത്രീകരിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചിട്ടുണ്ട്. ചിത്രം വ്യത്യസ്തമായ ചലച്ചിത്രാനുഭവം സമ്മാനിക്കുമെന്ന് കരുതുന്നു. എന്റെ നിര്‍മാതാവ് ന്യൂട്ടണ്‍ സിനിമയോടും ഈ സിനിമ യാഥാര്‍ഥ്യമാക്കുവാന്‍ എന്റെയൊപ്പം നിന്ന എല്ലാ സഹപ്രവര്‍ത്തകരോടും ഞാന്‍ കടപ്പെട്ടിരിക്കുന്നു. സിനിമയെ അംഗീകരിച്ച് തിരഞ്ഞെടുത്ത ഐ.എഫ്.എഫ്. ആര് നോടും ഞാന്‍ എന്റെ നന്ദി രേഖപെടുത്തുന്നുവെന്നു' മേളയിലേക്ക് സിനിമ തിരഞ്ഞെടുത്തതിന് ശേഷമുള്ള അനുബന്ധ ചോദ്യങ്ങളോട് ചിത്രത്തിന്റെ രചയിതാവും സംവിധായകനും എഡിറ്ററുമായ ഡോണ്‍ പാലത്തറ പറയുന്നു.
'ഫാമിലി' ഡോണ്‍ പാലത്തറക്ക് വ്യക്തിപരമായി ഏറെ ചേര്‍ന്ന് നില്ക്കുന്ന സിനിമയാണ്. അതിനാല്‍ തന്നെ സിനിമ അത്രമേല്‍ ക്രിയാത്മകവും സത്യസന്ധവുമാണ്'- ചിത്രത്തിന്റെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച വിനയ് ഫോര്‍ട്ട് പ്രതികരിച്ചു.
'ഐ.എഫ്.എഫ്.ആറിലൂടെ ചിത്രത്തിന്റെ പ്രദര്‍ശനം ആരംഭിക്കുന്നത് സന്തോഷകരമായ കാര്യമാണെന്നും ഒരേ സമയം ധീരവും ക്രിയാത്മകവുമായ സിനിമകള്‍ ചെയുന്ന ഡോണിനോടൊപ്പം പ്രവര്‍ത്തിക്കുവാന്‍ സാധിച്ചത് അവിസ്മരണീയമായ അനുഭവമായിരുന്നുവെന്നും'' ചിത്രത്തിന്റെ നിര്‍മാതാവ് സനിറ്റ ചിറ്റിലപ്പിള്ളി പ്രതികരിച്ചു. ചിത്രത്തില്‍ ഷെറിന് കാതറിന് സഹരചയിതാവും, ജലീല്‍ ബാദുഷ ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നു.
Content Highlights: family, new malayalam movie, divyaprabha, vinay fort
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..