സോഷ്യല്‍ മീഡിയില്‍ തരംഗമായി ഫാമിലി-എ മെയ്ഡ് അറ്റ് ഹോം ഷോര്‍ട്ട് ഫിലിം. ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരങ്ങള്‍ അണിനിരന്ന ഈ ഷോര്‍ട് ഫിലിമില്‍ സ്വന്തം വീടുകളില്‍ ഇരുന്നാണ് ഓരോരുത്തരും അഭിനയിച്ചത്. 

തന്റെ കാണാതെ പോയ കൂളിങ് ഗ്ലാസ് തിരയുകയാണ് ഇന്ത്യന്‍ സിനിമയുടെ ബിഗ് ബി അമിതാഭ് ബച്ചന്‍. കണ്ണട തിരയുന്നതോ മമ്മൂട്ടി, മോഹന്‍ലാല്‍, രജനികാന്ത്, ചിരഞ്ജീവി, ശിവ് രാജ്കുമാര്‍ തുടങ്ങിയ സൂപ്പര്‍താരങ്ങളും. ഇവര്‍ക്കൊപ്പം രണ്‍ബീര്‍ കപൂര്‍, പ്രിയങ്ക ചോപ്ര, ആലിയ ഭട്ട്, സോണാലി കുല്‍കര്‍ണി, പ്രസേന്‍ജിത് ചാറ്റര്‍ജി തുടങ്ങിയവരും വേഷമിടുന്നു. 

ഈ ചിത്രത്തിന്റെ ആശയവും സംവിധാനവും പ്രസൂണ്‍ പാണ്ഡെയാണ്. കല്യാണ്‍ ജുവല്ലേഴ്‌സും സോണി പിക്‌ച്ചേഴ്‌സും ചേര്‍ന്നാണ് നിര്‍മാണം

ലോക്ഡൗണില്‍ രാജ്യത്ത് തൊഴില്‍ നഷ്ടമായി വീട്ടിലായ ചലച്ചിത്രമേഖലയിലെ ഒരു ലക്ഷത്തോളം ദിവസവേതന തൊഴിലാളികളെ സഹായിക്കാനാണ് ഈ ലഘുചിത്രത്തില്‍ നിന്ന് ലഭിക്കുന്ന പണം ഉപയോഗിക്കുക. 

Content Highlights : Family A Made At Home Short Film Amitabh Bachchan Mohanlal Mammootty Rajanikanth Chiranjeevi