കന്‍ ആര്യന്‍ ഖാന്‍  മയക്കുമരുന്നു കേസില്‍ അറസ്റ്റിലായ പശ്ചാത്തലത്തില്‍ ഷാരൂഖ് ഖാന്റെ പേരില്‍ വ്യാജ പ്രചാരണങ്ങള്‍ കൊഴിക്കുന്നു. നരേന്ദ്ര മോദി അധികാരത്തിലെത്തിയാല്‍ രാജ്യം വിടുമെന്ന് ഷാരൂഖ് പറഞ്ഞു എന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ പ്രചരിപ്പിക്കുന്നത്. 

ഷാരൂഖ് ഖാന്റെ പേരിലുള്ള ഒരു വ്യാജ അക്കൗണ്ടില്‍ നിന്നുള്ള പരാമര്‍ശമായിരുന്നു അത്. അതിന്റെ സത്യാവസ്ഥ നേരത്തേ തന്നെ പുറത്ത് വന്നിരുന്നു. എന്നാല്‍ മകന്‍ അറസ്റ്റിലായപ്പോള്‍ ഈ കള്ളപ്രചാരണവുമായി ചിലര്‍ ഷാരൂഖ് ഖാനെ കടന്നാക്രമിക്കുകയാണിപ്പോള്‍.

'മകന്റെ സ്വഭാവത്തിന് ഇന്ത്യയില്‍ നില്‍ക്കാത്തതാണ് നല്ലതെന്നും അതുകൊണ്ടാണ് നേരത്തേ പോകാന്‍ തീരുമാനിച്ചതെന്നും' ഈ വ്യാജ ട്വീറ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ പങ്കുവച്ച് ഷാരൂഖ് ഖാനെ വിമര്‍ശിക്കുന്നു.

Fake Quote on PM Modi Attributed to Shah Rukh Khan Aryan Khan drug case arrest


മോദി അധികാരത്തിലെത്തിയാല്‍ രാജ്യം വിടുമെന്ന് പറഞ്ഞ് ആദ്യം രംഗത്ത് വന്നത് ബോളിവുഡിലെ സിനിമാനിരൂപകന്‍ കമാല്‍ ആര്‍ ഖാനായിരുന്നു. ഈ വാക്കുകള്‍ ഷാരൂഖ് ഖാന്റെ പേരിലുള്ള വ്യാജ അക്കൗണ്ട് ഏറ്റെടുത്തു. കൂടാതെ ആമീര്‍ ഖാന്‍, സല്‍മാന്‍ ഖാന്‍ എന്നിവരുടെ പേരിലും പ്രചരിപ്പിക്കപ്പെട്ടു. മോദി തിരഞ്ഞെടുപ്പില്‍ വിജയിച്ചതിന് ശേഷം മൂവരോടും രാജ്യം വിട്ടുപോകാന്‍ സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ആഹ്വാനം ചെയ്തു. തുടര്‍ന്ന് കമാല്‍ ആര്‍ ഖാന്‍ തന്നെ പ്രതികരണവുമായി രംഗത്ത് വന്നു. താന്‍ മാത്രമാണ് ഈ പരാമര്‍ശം നടത്തിയതെന്നും ഷാരൂഖ് ഖാനും സല്‍മാന്‍ ഖാനും ആമീര്‍ ഖാനും അങ്ങനെ പറഞ്ഞിട്ടില്ലെന്നും കമാല്‍ ആര്‍ ഖാന്‍ വ്യക്തമാക്കിയിരുന്നു.

Content Highlights: Fake Quote on PM Modi Attributed to Shah Rukh Khan Aryan Khan drug case arrest, Fact check