-
കൊച്ചി: മലയാള സിനിമാരംഗത്ത് കാസ്റ്റിങ് ഡയറക്ടര്‍മാര്‍ എന്ന പേരില്‍ തട്ടിപ്പ് വ്യാപകം. കഴിഞ്ഞ രണ്ടുമാസത്തിനിടെ ഒട്ടേറെ പരാതികള്‍ ഫെഫ്കയ്ക്ക് ലഭിച്ചു.
സിനിമയിലേക്ക് അഭിനേതാക്കളെ ആവശ്യമുണ്ടെന്ന് അറിയിച്ചുള്ള കാസ്റ്റിങ് കോളുകള്‍ സാമൂഹികമാധ്യമങ്ങളിലൂടെയാണ് പ്രചരിപ്പിക്കുന്നത്. സിനിമയില്‍ പണം മുടക്കാമെങ്കില് നായകനാക്കാമെന്ന് പറഞ്ഞാണ് യുവാക്കളില്‍നിന്ന് പണംതട്ടുന്നത്. യുവതികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നുമുണ്ട്. കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ഭാഗങ്ങളിലാണ് തട്ടിപ്പ് കൂടുതല്‍.
ബോളിവുഡിലും കോളിവുഡിലും പ്രൊഫഷണല്‍ കാസ്റ്റിങ് ഡയറക്ടര്‍മാരായി പ്രവര്‍ത്തിക്കുന്നവര്‍ ധാരാളമുണ്ട്. എന്നാല്‍, മലയാളത്തില്‍ ചുരുക്കം പേരേയുള്ളൂ. ഇവര്‍ക്ക് രജിസ്ട്രേഷനോ സംഘടനകളില്‍ അംഗത്വമോ ഇല്ല.
സാമൂഹികമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്ന വ്യാജ കാസ്റ്റിങ് കോള്‍ പരസ്യങ്ങള്‍ സിനിമാരംഗത്തുള്ളവരും തെറ്റിദ്ധരിച്ച് പങ്കുവെക്കാറുണ്ട്. ഇതോടെ ഈ വ്യാജ സന്ദേശങ്ങള്‍ക്ക് വിശ്വസീയത വരും. വ്യക്തിപരമായി അറിയാത്തവരുടെ കാസ്റ്റിങ് പോസ്റ്റുകള്‍ ഫോര്‍വേര്‍ഡ് ചെയ്യരുതെന്ന് ഫെഫ്ക അംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
വിലങ്ങിടാന്‍ ഫെഫ്ക
ഫെഫ്കയ്ക്കുകീഴില് കാസ്റ്റിങ് ഡയറക്ടര്‍മാര്‍ ആരുമില്ല. ആക്ഷേപങ്ങള്‍ ഒഴിവാക്കുന്നതിന് കാസ്റ്റിങ് ഡയറക്ടര്‍മാര്‍ ഫെഫ്ക പ്രൊഡക്ഷന്‍ എക്സിക്യുട്ടീവ്സ് യൂണിയന് ജനറല്‍ സെക്രട്ടറിയുമായി ബന്ധപ്പെടണമെന്ന് അറിയിച്ചിട്ടുണ്ട്. ഇവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതു വഴി വ്യാജനെ കണ്ടെത്തും.
Content Highlights : Fake Casting Directors in Malayalam Cinema Fefka Response
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..