ജയസൂര്യയുടെ ആറ് കഥാപാത്രങ്ങളെ തലകീഴായി നിന്ന് കാന്‍വാസില്‍ പകര്‍ത്തിയ കലാകാരന് ഇന്ത്യ ബുക്ക്‌സ് ഓഫ് റെക്കോഡ്‌സിന്റെ അംഗീകാരം.
ഹെഡ് സ്റ്റാന്റ് പൊസിഷനില്‍ ഏറ്റവും കൂടുതല്‍ പോര്‍ട്രെയ്റ്റ് വരച്ച റെക്കോഡ് വടകര സ്വദേശിയായ ഫൈസലിനെയാണ് തേടിയെത്തിയത്. ഒന്നര മണിക്കൂറെടുത്താണ് ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയത്. ഫൈസല്‍ ചിത്രം വരയ്ക്കുന്ന ദൃശ്യങ്ങള്‍ വൈറലാവുകയും ചെയ്തിരുന്നു.
ബിരുദ പഠനത്തിന് ശേഷം ലോക്ഡൗണ്‍ കാലത്താണ് ഫൈസല്‍ ചിത്രരചനയില്‍ സജീവമായത്. മോഹന്‍ലാല്‍, മമ്മൂട്ടി, രജനികാന്ത്, കമല്‍ ഹാസന്‍ തുടങ്ങി ഒട്ടനവധി താരങ്ങളുടെ ചിത്രങ്ങള്‍ ഫൈസല്‍ ഇതിനകം വരച്ചു കഴിഞ്ഞു.
Content Highlights: Faisal mv wins India Books Of Records for portraying, Jayasurya's movie characters