ല്ലു അര്‍ജുന്‍  പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന പുഷ്പ എന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ ഫഹദ് ഫാസില്‍ വില്ലന്‍ വേഷത്തിലെത്തുന്നു.

നിര്‍മാതാക്കളായ മൈത്രി മൂവീ മേക്കേഴ്‌സാണ് വിവരം പുറത്ത് വിട്ടത്. സുകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ചിത്രീകരണം മുടങ്ങിയ സിനിമയാണ് പുഷ്പ. 2020 നവംബറില്‍ ചിത്രീകരണം പുനരാരംഭിക്കുകയായിരുന്നു.

രശ്മിക  മന്ദാന, ജഗപതി ബാബു, പ്രകാശ് രാജ്, ഹരീഷ് ഉത്തമന്‍  എന്നിവരാണ് മറ്റു താരങ്ങള്‍. 2021 ആഗസ്റ്റ് 13 ന് ചിത്രം റിലീസ് ചെയ്യും. 

Content Highlights: Fahadh Faasil to play villain  in Allu Arjun's Pushpa movie Rashmika Mandana