ല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍  താനുമുണ്ടെന്ന്  വ്യക്തമാക്കി നടൻ ഫഹദ് ഫാസില്‍. 

യാതൊരു പുതുമയും ഇല്ലാത്ത അൽഫോൺസിന്റെ മൂന്നാമത്തെ മലയാള ചലച്ചിത്രം. ഇക്കുറി ഞാനും.

Posted by Fahadh Faasil on Saturday, 19 December 2020

'യാതൊരു പുതുമയും ഇല്ലാത്ത അല്‍ഫോണ്‍സിന്റെ മൂന്നാമത്തെ മലയാള ചലച്ചിത്രം. ഇക്കുറി ഞാനും' ; എന്നാണ് ഫഹദ് ചിത്രത്തിൽ അഭിനയിക്കുന്നതിനെക്കുറിച്ച്  ഫെയ്സ്ബുക്കിൽ കുറിച്ചത്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്കും ഫഹദ് പങ്കുവെച്ചു. പാട്ട് എന്നാണ് പുതിയ സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്‌. നയൻതാരയാണ് ചിത്രത്തിലെ നായിക. അൽഫോൺസ് തന്നെയാണ് ചിത്രത്തിനായി സം​ഗീതം ഒരുക്കുന്നത്. 

യു.ജി.എം എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സക്കറിയ തോമസ്, ആല്‍വിന്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്.

Content Highlights: Fahadh Faasil  to act in Alphonse Puthren new Movie Paattu Nayanthara