Mari Selvaraj, Fahadh Faasil
പരിയേറും പെരുമാൾ, കർണൻ എന്നീ ചിത്രങ്ങൾക്കു ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ വില്ലൻ വേഷത്തിലെത്തുന്നുവെന്ന് റിപ്പോർട്ടുകൾ. ഉദയനിധി സ്റ്റാലിൻ നായകനാകുന്ന സിനിമയിൽ കീർത്തി സുരേഷ് ആണ് നായിക. വടിവേലുവും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
എ.ആർ. റഹ്മാൻ ആണ് സംഗീതം. സിനിമയുടെ ചിത്രീകരണം ഫെബ്രുവരിയിൽ ആരംഭിക്കും. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്ത് വിടും.
2017 ൽ വേലൈക്കാരൻ എന്ന ചിത്രത്തിലൂടെയാണ് ഫഹദ് തമിഴിൽ അരങ്ങേറ്റം കുറിക്കുന്നത്. ശിവകാർത്തികേയനും നയൻതാരയുമായിരുന്നു ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ എത്തിയത്. വിജയ് സേതുപതി നായകനായെത്തിയ സൂപ്പർ ഡീലക്സ് ആയിരുന്നു ഫഹദിന്റെ രണ്ടാമത്തെ തമിഴ് ചിത്രം. അല്ലു അർജുൻ ചിത്രം ‘പുഷ്പ’യിലൂടെ താരം തെലുങ്കിലും അരങ്ങേറ്റം നടത്തിയിരുന്നു.
Content Highlights : Fahadh Faasil in Mari Selvaraj movie along with Keerthy Suresh and Udayanidhi Stalin
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..