ണിരത്നത്തിന്റെ പുതിയ ചിത്രത്തില്‍ ഫഹദ് ഫാസില്‍ പ്രധാന വേഷത്തിലെത്തുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ജ്യോതിക, അരവിന്ദ് സ്വാമി, ചിമ്പു, ഐശ്വര്യ രാജേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. 

ചിത്രത്തിലെ മറ്റൊരു പ്രധാന വേഷത്തിനായി മണിരത്നം വിജയ് സേതുപതിയെ സമീപിച്ചിട്ടുണ്ട്. എന്നാല്‍ സിനിമയെക്കുറിച്ചോ അഭിനേതാക്കളെക്കുറിച്ചോ സംവിധായകന്‍ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും സംവിധായകന്‍ നടത്തിയിട്ടില്ല.

മണിരത്നം ചിത്രത്തില്‍ അഭിനയിക്കുന്നത് സ്ഥിരീകരിച്ച് ജ്യോതികയും ഐശ്വര്യയും രംഗത്ത് വന്നിട്ടുണ്ട്. സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന കാലം മുതല്‍ മണിരത്നത്തോടൊപ്പം ജോലി ചെയ്യുന്നത് സ്വപ്നമാണെന്നും എന്നാല്‍ രണ്ടാം വരവിലാണ് തനിക്ക് അതിനുള്ള ഭാഗ്യം ലഭിച്ചതെന്നും ജ്യോതിക ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.