Fahadh Faasil
2021ലെ സ്വീഡിഷ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിമായി തിരഞ്ഞെടുക്കപ്പെട്ട് ഫഹദ് ഫാസിലും ദിലീഷ് പോത്തനും ഒന്നിച്ച സൂപ്പർഹിറ്റ് ചിത്രം 'ജോജി'.
ആമസോൺ പ്രൈമിലൂടെ പ്രേക്ഷകരിലേക്കെത്തിയ ചിത്രം ദേശീയ തലത്തിൽ വളരെ ശ്രദ്ധ നേടിയിരുന്നു.
ദിലീഷ് പോത്തന്റെ മൂന്നാമത്തെ ചിത്രമായ ജോജി ഏപ്രിൽ ഏഴിനാണ് പ്രേക്ഷകരിലെത്തിയത്. മഹേഷിന്റെ പ്രതികാരത്തിന് ശേഷം ശ്യാം പുഷ്‌കരന്റെ തിരക്കഥയിൽ ദിലീഷ് പോത്തൻ സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രവുമായിരുന്നു ജോജി.
ഫഹദ് ഫാസിലിനെ കൂടാതെ, ബാബുരാജ്, ഷമ്മി തിലകൻ, അലിസ്റ്റർ അലക്‌സ്, ഉണ്ണിമായ പ്രസാദ്, ജോജി എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങൾ.
content highlights : Fahadh Faasil Dileesh pothen movie Joji won The Best International Feature Film Award at Swedish International Film Festival
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..