ര് കണ്ടാലും ഒന്ന് ചോദിക്കും. ഇത് ഫഹദ് ഫാസില്‍ തന്നെയോ എന്ന്. രൂപത്തില്‍ അത്രയ്ക്കുമുണ്ട് വ്യത്യാസം. ദിലീഷ് പോത്തന്റെ പുതിയ ചിത്രം ജോജിയുടെ ട്രെയ്‌ലറിന്റെ ഹൈലൈറ്റ് ഫഹദിന്റെ ഈ അടിമുടി മാറിയ ലുക്ക് തന്നെയാണ്. തീരേ മെലിഞ്ഞ് പ്രായം കുറഞ്ഞപോലെ. ദിലീഷ് പോത്തന്റെ പതിവ് ടോണിലും ശൈലിയിലും ഒരുക്കിയ ചിത്രത്തിന്റെ ട്രെയ്‌ലര്‍ ആവേശവും ഉദ്വേഗവും ജനിപ്പിക്കുന്നുണ്ട്. ഏപ്രില്‍ ഏഴിന് ആമസോണ്‍ പ്രൈമിലാണ് ചിത്രത്തിന്റെ റിലീസ്.

തൊണ്ടിമുതലും ദൃക്‌സാക്ഷിക്കും ശേഷം ദിലീഷ് പോത്തന്‍ ഒരുക്കുന്ന ക്രൈം ഡ്രാമയായ ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് ശ്യാം പുഷ്‌കരനാണ്. ദിലീഷ് പോത്തന്റെ മൂന്നാമത്തെ ചിത്രമാണിത്.

ടൈറ്റില്‍ കഥാപാത്രമായ ജോജിയാണ് ഫഹദ്. എന്‍ജിനീയറിങ് പഠനം പാതവഴിയില്‍ ഉപേക്ഷിച്ച സമ്പന്ന കര്‍ഷക കുടുംബത്തിലെ ഇളയ സന്തതി. ജോജിക്ക് വീട്ടില്‍ വലിയ വിലയില്ല.  എങ്ങനെയെങ്കിലും വിദേശത്തേയ്ക്ക് പറന്ന് പണമുണ്ടാക്കണം അതാണ് സ്വപ്നം. ഒടുവില്‍ അയാള്‍ ചില തീരുമാനങ്ങള്‍ എടുക്കും. അത് കുടുംബത്തെ കീഴ്‌മേല്‍ മറിക്കുന്നു. ഇതാണ് ഇതിവൃത്തം. ഷെക്‌സ്പിയറിന്റെ മക്ബത്തില്‍ നിന്നാണ് കഥയുടെ പ്രേരണ.

ബാബുരാജ്, ഷമ്മിതിലകന്‍, ഉണ്ണിമായ, ബേസില്‍ തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കള്‍. നിരവധി പുതുമുഖങ്ങളുമുണ്ട്.

ഭാവന സ്റ്റുഡിയോസ്, വര്‍ക്കിങ് ക്ലാസ് ഹീറോ, ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സ് എന്നീ ബാനറുകളിലാണ് ചിത്രം നിര്‍മിക്കുന്നത്. ഷൈജു ഖാലിദ് ഛായാഗ്രഹണവും കിരണ്‍ ദാസ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.

Content Highlights: Fahadh Faasil Dileesh Pothan Malayalam Movie Joji Baburaj