മല്‍ഹാസന്‍, ഫഹദ് ഫാസില്‍, വിജയ് സേതുപതി തുടങ്ങിയവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം വിക്രം എന്ന ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. ഫഹദിന്റെ പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ചാണ് പോസ്റ്റര്‍  പുറത്തിറക്കിയിരിക്കുന്നത്.

ഇന്ത്യന്‍ 2വിന് ശേഷം കമല്‍ ഹാസന്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് വിക്രം. വിജയിനെ നായകനാക്കി ഒരുക്കിയ മാസ്റ്ററിന് ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. നരേന്‍, അര്‍ജുന്‍ ദാസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

സിനിമയുടെ ചിത്രീകരണം ആരംഭിച്ചിട്ടുണ്ട്. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രാഹകന്‍. സത്യന്‍ സൂര്യനായിരുന്നു  ആദ്യം വിക്രമിന്റെ ഛായാഗ്രഹകന്‍. എന്നാല്‍ സത്യന്‍ മറ്റൊരു സിനിമയുടെ ഭാഗമായതോടെ ഗിരീഷ് പകരക്കാരനായെത്തി.

ഒരു ആക്ഷന്‍- പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രമാണ് വിക്രം. പ്രശസ്ത സ്റ്റണ്ട് കൊറിയോഗ്രാഫേഴ്‌സായ അന്‍പറിവാണ് ചിത്രത്തിനായി സംഘട്ടനങ്ങള്‍ ഒരുക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്.

Content Highlights: Fahadh Faasil birthday, Vikram Movie character poster released, Lokesh Kanakaraj, Kamal Haasan, Vijay Sethupathy