നടന്‍ ഫഹദ് ഫാസിലിന് പിറന്നാള്‍ സമ്മാനമായി എട്ടടി വലുപ്പമുള്ള തുണിയില്‍ അക്രിലിക് കളര്‍ ഉപയോഗിച്ച് നിയമ വിദ്യാര്‍ഥിയായ അശ്വതി കൃഷ്ണ ഒരുക്കിയ ചിത്രം.

നര്‍ത്തകിയും ചിത്രകാരിയുമായ അശ്വതി നൃത്തവും ചിത്രകലയും കൂട്ടിച്ചേര്‍ത്തു കാല്‍പാദം ഉപയോഗിച്ച് സ്റ്റെന്‍സില്‍ രൂപത്തിലാണ് ഫഹദിന്റെ  ചിത്രം വരച്ചത്. ഒരുമണിക്കൂര്‍ സമയമെടുത്ത് വീടിന്റെ മുകളിലെ സിറ്റൌട്ടില്‍ വച്ചാണ് ഈ ചിത്രം രൂപകല്പന ചെയ്തിരിക്കുന്നത് 
 
കാലുകൊണ്ട് ചിത്രം വരക്കുന്നതും ഒപ്പം നൃത്തവും ഒരുമിച്ചു ചെയ്യുന്നത് വലിയ ബുദ്ധിമുട്ടാണ്, പെയിന്റിന് മുകളില്‍ നിന്ന് കൊണ്ട് നൃത്തം ചെയ്യുന്നത് തെന്നി വീഴാനുള്ള സാധ്യതയും കൂടുതലാണ്. പരിമിതികളില്‍ നിന്നുകൊണ്ട് പരിശ്രമത്തിലൂടെയാണ് ഈ ചിത്രം രൂപപ്പെടുത്തിയിരിക്കുന്നത്.

കൊടുങ്ങല്ലൂര്‍ തിരുവള്ളൂര്‍ മടവനയില്‍ താമസിക്കുന്ന അശ്വതി  മാള പൊയ്യയിലുള്ള  എഐഎം ലോ  കോളേജിലെ നാലാം വര്‍ഷ വിദ്യാര്‍ഥിനിയാണ്. ഡാവിഞ്ചി സുരേഷിന്റെ ജേഷ്ഠന്‍ ഡാവിഞ്ചി ഉണ്ണികൃഷ്ണന്റെയും ശോഭയുടെയും രണ്ടു മക്കളില്‍ മൂത്ത മകളാണ് അശ്വതികൃഷ്ണ. ഈ നൃത്തരൂപം ക്യാമറയില്‍ പകര്‍ത്തിയത് പ്രജീഷ് ട്രാന്‍സ് മാജിക് ആണ്‌.

Content Highlights: Fahadh Faasil Birthday, Dance Painting, Aswathy