-
ഫഹദ് ഫാസില്‍ അഭിനയിച്ച ട്രാന്‍സ് തരംഗമാണിപ്പോള്‍ തീയേറ്ററുകളില്‍. അന്‍വര്‍ റഷീദ് എട്ടു വര്‍ഷത്തിനു ശേഷം സംവിധാനം ചെയ്ത ചിത്രം വിജയക്കുതിപ്പിലാണ്. ട്രാന്‍സിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് ഫഹദും ദിലീഷ് പോത്തനും മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിനിടയില്‍ മലയാളസിനിമയിലെ നവതരംഗത്തെക്കുറിച്ചും നിലവാരത്തകര്‍ച്ച അതിജീവിച്ചതിനെക്കുറിച്ചും അവതാരകന്‍ ആരാഞ്ഞു. മലയാളവും തമിഴും വിട്ട് മറ്റ് ഭാഷകളില്‍ അഭിനയിക്കാതിരുന്നത് എന്ന അവതാരകന്റെ ചോദ്യത്തിന് മലയാളം മിസ് ചെയ്യും എന്നതായിരുന്നു ഫഹദിന്റെ മറുപടി.
'മലയാളികള്‍ എല്ലായിടത്തുമുണ്ട്. പഠിത്തവും ജോലിയുമൊക്കെയായി ഇന്ത്യയ്ക്കകത്തും പുറത്തും എല്ലായിടത്തുമുണ്ട്. അതിനാല്‍ തന്നെ നമ്മള്‍ കേരളത്തിനു പുറത്തുള്ളവരെ മനസ്സിലാക്കിയെടുക്കുന്നതിനേക്കാള്‍ എളുപ്പത്തില്‍ അവര്‍ നമ്മെയും സമ്മുടെ സംസ്‌കാരത്തെയും മനസ്സിലാക്കുന്നുണ്ടാകും. മലയാളികളുമായി എപ്പോഴും സമ്പര്‍ക്കമുള്ളതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്. മലയാളികള്‍ എവിടെ ചെന്നാലും സ്വീകരിക്കപ്പെടുകയും ചെയ്യും. എന്നെ സംബന്ധിച്ചിടത്തോളം ഇപ്പോള്‍ ഞാന്‍ ഈ ചെയ്യുന്ന തരം സിനിമകള്‍ എനിക്ക് വേറെ എവിടെയും ചെയ്യാന്‍ പറ്റില്ല. ഇവിടുത്തെ സിനിമാപ്രേക്ഷകരില്‍ ഞാന്‍ വളരെ സന്തോഷവാനാണ്. തൃപ്തനാണ്. അതുകൊണ്ടു തന്നെ അവര്‍ക്കിഷ്ടപ്പെടുന്ന സിനിമകള്‍ ചെയ്യുക.. അതല്ലാതെ വേറെ ഓപ്ഷന്‍ ഇല്ലല്ലോ. മലയാളസിനിമയില്‍ നില്‍ക്കണമെങ്കില്‍ മലയാളിപ്രേക്ഷകരെയും എന്നെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന സിനിമകള്‍ ചെയ്യണമല്ലോ.'
മലയാളത്തിലാണ് ഞാന്‍ ചിന്തിക്കുന്നത്. മറ്റ് സ്ഥലങ്ങളില്‍ ഷൂട്ടിനായി പോകുമ്പോള്‍ പോലും ബോര്‍ അടിക്കും. ഇവിടുത്തെ ടീമിനെ മിസ് ചെയ്യും. മലയാളത്തെയും മലയാളസിനിമയിലെ സൗഹൃദത്തെയും മിസ് ചെയ്യും. ഇടയ്ക്കിടയെ വിളിക്കും. ഇത്ര മെനക്കെട്ട് ഞാനെന്തിന് അന്യഭാഷകളില്‍ അഭിനയിക്കണം? ഇവിടെ തന്നെ നിന്നാല്‍ മതിയല്ലോ..'
Content Highlights : fahadh faasil about sticking to malayalam cinema trance movie
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..