ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന ‘ സീ യു സൂൺ’ ഒടിടി റിലീസിന്.. ആമസോൺ പ്രൈമിലാണ് ചിത്രം പ്രദർശനത്തിനെത്തുക. ഫഹദിന് പുറമേ റോഷൻ മാത്യു, ദർശന രാജേന്ദ്രൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. സെപ്തംബർ ഒന്നിനാണ് സീയു സൂണിന്റെ ഗ്ലോബൽ പ്രീമിയർ.

വീഡിയോയിലൂടെ ഒരു ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ച ശേഷം കാണാതാകുന്ന തന്റെ ബന്ധുവിന്റെ ദുബായിലുള്ള പ്രതിശ്രുത വധുവിനെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിക്കപ്പെടുന്ന കേരളത്തിൽ നിന്നുള്ള ഒരു സോഫ്റ്റ്വെയർ എൻജിനീയറുടെ കഥയാണ് സീയു സൂൺ പറയുന്നത്.

ലോക്ക്ഡൗൺ സമയത്ത് നിയന്ത്രിതമായ സാഹചര്യത്തിൽ ഫോൺ ഉപയോഗിച്ച് ചിത്രീകരിച്ച സിനിമയാണിത്. ഒന്നരമണിക്കൂർ ദെെർഖ്യമുള്ള ഈ ചിത്രം പൂർണമായും ഐ ഫോണിലാണ് ചിത്രീകരിച്ചിരിക്കുന്നത്.

ഇന്ത്യയിലെയും 200 ഓളം രാജ്യങ്ങളിലെയും പ്രൈം അംഗങ്ങൾക്ക് സെപ്തംബർ ഒന്നു മുതൽ ആമസോൺ പ്രൈം വീഡിയോയിൽ ചിത്രം സ്ട്രീം ചെയ്യാം.

ടേക്ക് ഓഫ്, മാലിക് എന്നീ ചിത്രങ്ങൾക്കു ശേഷം ഫഹദും മഹേഷ് നാരായണനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ‍ഫഹദ് ഫാസിൽ ആണ് നിർമാണം. സംഗീതം ഗോപി സുന്ദർ.


Content Highlights :Fahad faazil Mahesh narayanan Movie C U Soon to be released on Amazon Prime