ഫഹദ് ഫാസിലും സായ് പല്ലവിയും ഒന്നിക്കുന്ന ചിത്രം 'അതിരന്'-ന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു. മോഹന്‍ലാല്‍ പുറത്തുവിട്ട ഫസ്റ്റ്ലുക്ക് പോസ്റ്ററിന് ഇതിനോടകം മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിച്ചത്.
"ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം സെഞ്ച്വറി നിർമാണരംഗത്ത് മടങ്ങി വരുന്നു എന്ന പ്രത്യേകത ചിത്രത്തിനുണ്ട്. ഫഹദ് ഫാസില്‍, സായി പല്ലവി, അതുല്‍ കുല്‍ക്കര്‍ണി, പ്രകാശ് രാജ്, രണ്‍ജി പണിക്കര്‍ തുടങ്ങിയ മികച്ച താരനിരക്കൊപ്പം മലയാള സിനിമയ്ക്ക് ഒരു കൂട്ടം പുതിയ ടെക്നിഷ്യന്‍സിനെ പരിചയപ്പെടുത്തുന്നു. കൊച്ചുമോന്റെ ഈ പുതിയ സംരംഭത്തിനു എന്റെ എല്ലാവിധ ഭാവുകങ്ങളും നേരുന്നു. അതിരുകള്‍ താണ്ടി യാത്ര തുടങ്ങുന്നു...... അതിരന്"- മോഹന്‍ലാല്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.
വിവേക് കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന അതിരന്റെ തിരക്കഥ പി.എഫ് മാത്യൂസാണ്. ഒരിടവേളക്ക് ശേഷം സെഞ്ച്വറി ഇന്‍വെസ്റ്റ്മെന്റ് നിര്‍മാണമേഖലയിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് അതിരന്. അനു മൂത്തേടത്താണ് ഛായാഗ്രഹണം. ഏപ്രിലോടെ ചിത്രം റിലീസിനെത്തും.
Content Highlights : Fahad Faasil Sai Pallavi New Movie Athiran Century Investments Vicek Fahad Sai Pallavi