ഇരുൾ സിനിമ സംഘം | Photo: facebook.com|badushanm.nm
'സീ യു സൂണിന് ശേഷം ഫഹദ് ഫാസിൽ നായകനായെത്തുന്ന ഇരുളിന്റെ ചിത്രീകരണം ആരംഭിച്ചു. ദർശന രാജേന്ദ്രൻ, സൗബിൻ ഷാഹിർ എന്നിവർ ചിത്രത്തിൽ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
നവാഗതനായ നസീഫ് യൂസഫ് ഇസുദ്ദീനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആൻറോ ജോസഫ് ഫിലിം കമ്പനിയുടെയും പ്ലാൻ ജെ സ്റ്റുഡിയോസിൻറെയും ബാനറിൽ ആൻറോ ജോസഫ്, ജോമോൻ ടി ജോൺ, ഷമീർ മുഹമ്മദ് എന്നവരാണ് നിർമ്മാണം. ജോമോൻ ടി ജോൺ ആണ് ഛായാഗ്രഹണം. പ്രോജക്ട് ഡിസൈനർ ബാദുഷ. കോവിഡ് നിയമങ്ങൾ പാലിച്ചുകൊണ്ടുള്ള ചിത്രീകരണം നടക്കുന്നത് കുട്ടിക്കാനത്താണ്.
മഹേഷ് നാരായണൻ സംവിധാനം ചെയ്ത സീ യു സൂൺ ആണ് ഫഹദിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. കോവിഡിന്റെ പശ്ചാത്തലത്തിൽ പരിമിത സാഹചര്യങ്ങളിൽ ചിത്രീകരിച്ച ചിത്രം ഏറെ പ്രേക്ഷകപ്രീതി നേടിയിരുന്നു. റോഷൻ മാത്യൂസ്, ദർശന രാജേന്ദ്രൻ എന്നിവരാണ് ഈ ത്രില്ലർ ചിത്രത്തിൽ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഓ.ടി.ടി പ്ലാറ്റ്ഫോം വഴിയായിരുന്നു ചിത്രത്തിന്റെ റിലീസ്.
മഹേഷ് നാരായണൻറെ തന്നെ സംവിധാനത്തിൽ ഒരുങ്ങിയ 'മാലിക്' ആണ് ഫഹദിന്റെ റിലീസ് കാത്തിരിക്കുന്ന മറ്റൊരു ചിത്രം.
Content Highlights : Fahad Faasil New movie Irul Darshana Rajendran Soubin Shahir
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..