ഫാസിൽ നിര്‍മിച്ച് ഫഹദ് ഫാസിൽ നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. മലയൻ കുഞ്ഞ് എന്നാണ് ചിത്രത്തിന്റെ പേര്. നവാഗതനായ സജിമോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്

മഹേഷ് നാരായണന്റേതാണ് ചിത്രത്തിന്റെ തിരക്കഥ. മഹേഷ് നാരായണനുമൊത്ത് ഫഹദിന്റെ നാലാമത്തെ ചിത്രമാണ് ഇത്. ഫഹദ് ഫാസിലിന്റെ ആദ്യ ചിത്രമായ കൈ എത്തും ദൂരത്ത് സംവിധാനം ചെയ്തതും നിർമിച്ചതും ഫാസിൽ ആയിരുന്നു. പതിനെട്ട് വർഷങ്ങൾക്കു ശേഷമാണ് അച്ഛനും മകനും വെള്ളിത്തിരയിൽ വീണ്ടും ഒന്നിക്കുന്നത്. സുഷിൻ ശ്യാം ആണ് സം​ഗീതം.

മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മാലിക് എന്ന ചിത്രം ഫഹദിന്റേതായി പ്രദർശനത്തിന് എത്താനുണ്ട്. ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന ജോജിയാണ് മറ്റൊരു ഫഹദ് ചിത്രം.

Content Highlights : Fahad Faasil Fasil New Movie Malayankunju Saji Mon Mahesh Narayanan