ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ജോജി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ശ്യാം പുഷ്കരനാണ്. ഷേക്സ്പിയറിന്‍റെ വിഖ്യാത നാടകം 'മാക്ബത്തി'ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കുന്നത്. 

മഹേഷിന്‍റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഫഹദിനെ നായകനാക്കി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മഹേഷിന്‍റെ പ്രതികാരത്തിന് തിരക്കഥ ഒരുക്കിയതും ശ്യാം പുഷ്കരനാണ്. ഷൈജു ഖാലിദ് ആണ് ഛായാഗ്രഹണം.  

ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സ്, വര്‍ക്കിംഗ് ക്ലാസ് ഹീറോ എന്നീിവയുടെ ബാനറിൽ ഭാവന സ്റ്റുഡിയോസ് ആണ് ചിത്രം നിർമിക്കുന്നത്.

Happy to announce, “JOJI” Excited to team up again with Dileesh Pothan & Syam Pushkaran. Produced by Bhavana Studios in...

Posted by Fahadh Faasil on Friday, 2 October 2020

Content Highlights : Fahad Faasil Dileesh Pothen Syam Pushkaran team Again For Joji Movie