തെലുങ്ക് അരങ്ങേറ്റ ചിത്രങ്ങൾക്കായുള്ള തയ്യാറെടുപ്പിലാണ് മലയാളത്തിന്റെ പ്രിയപ്പെട്ട താരദമ്പതിമാരായ ഫഹദ് ഫാസിലും നസ്രിയയും. ഷൂട്ടിങ്ങിനായി ഹൈദരാഹബാദിലെത്തിയ ഇരുവരുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്. നായികയായാണ് തെെലുങ്കിൽ നസ്രിയ അരങ്ങേറ്റം കുറിക്കുന്നതെങ്കിൽ വില്ലനായാണ് ഫഹദിന്റെ തുടക്കം.

അല്ലു അർജ്ജുനെ നായകനാക്കി സുകുമാർ സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ചിത്രം 'പുഷ്‍പ'യിലൂടെയാണ് ഫഹദ് തെലുങ്കിലേക്ക് എത്തുന്നത്. ചിത്രത്തിൽ പ്രധാന വില്ലൻ വേഷത്തിലാണ് ഫഹദ് എത്തുക.

വിവേക് അത്രേയ സംവിധാനം ചെയ്യുന്ന 'അണ്ടേ സുന്ദരാനികി' ചിത്രത്തിലാണ് നസ്രിയ നായികയായെത്തുന്നത്. നാനിയാണ് ചിത്രത്തിലെ നായകൻ. നസ്രിയയുടെ ഭാഗങ്ങളുടെ ചിത്രീകരണം ആരംഭിച്ചു. ആദ്യ തെലുങ്ക് ചിത്രത്തിൽ അഭിനയിച്ചുതുടങ്ങുന്നതിൻറെ സന്തോഷം നസ്രിയ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്.

"ഇന്ന് എൻറെ ആദ്യ തെലുങ്ക് ചിത്രത്തിൻറെ ചിത്രീകരണം തുടങ്ങി. ആദ്യത്തേത് എപ്പോഴും സ്പെഷൽ ആയിരിക്കും. അണ്ടേ സുന്ദരാനികി സ്പെഷൽ ആയിരിക്കും", നസ്രിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

 Content Highlights : Fahad Faasil and Nazzriya Telugu Movie Debut Pushpa and Ante Sundaraniki