ടന്‍ ഷാരൂഖ് ഖാന്റെ ഛായയുള്ള ഒരു യുവാവിന്റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. ഈ കൗമാരപ്രായക്കാരന്‍ കശ്മീരില്‍ നിന്നുള്ളയാളാണെന്ന് അവകാശപ്പെട്ടാണ് ഒരാള്‍ സമൂഹ മാധ്യമത്തില്‍ ഈ ചിത്രം പങ്കുവച്ചത്.

ചിത്രം വൈറലായതോടെ ഒരുപാട് പേര്‍ അത് വിശ്വസിക്കുകയും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്തയാവുകയും ചെയ്തു.

എന്നാല്‍ ഈ ചിത്രം വ്യാജമാണ്. ഇമേജ് എഡിറ്റിങ് സോഫ്റ്റ്​വെയറിന്റെ സഹായത്തോടെ ഷാരൂഖിന്റെ ചിത്രം എഡിറ്റ് ചെയ്യുകയായിരുന്നു. ഇന്ന് ധാരാളം ആളുകള്‍ ഉപയോഗിക്കുന്ന ഫെയ്‌സ് ആപ്പ് ആയിരിക്കാം ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. 'ടീനേജ് ഫില്‍റ്റര്‍' തുടങ്ങി ധാരാളം ഓപ്ഷനുകളില്‍ ഈ ആപ്പില്‍ ലഭ്യമാണ്.

Fact Check truth behind Shah Rukh Khan doppelganger from Kashmir lookalike on social Media
ഷാരൂഖ് ഖാന്റെ യഥാര്‍ഥ ചിത്രം, എഡിറ്റ് ചെയ്തത്‌

Content Highlights: Fact Check the truth behind Shahrukh Khan doppelganger from Kashmir, SRK lookalike on social Media